Latest News

ശനിയാഴ്ച നോട്ട് മാറ്റം മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി മാത്രം

ന്യൂഡല്‍ഹി: പതിവു പ്രവൃത്തി ദിവസമാണെങ്കിലും ബാങ്കുകളില്‍ ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല. 
ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. പതിവ് ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളിലെ തിരക്ക് കുറഞ്ഞതായി അസോസിയേഷന്‍ വ്യക്തമാക്കി.

താല്‍കാലികമായി മാറ്റിവെച്ച ജോലികള്‍ ബാങ്ക് ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് ശനിയാഴ്ചത്തെ നോട്ടുമാറ്റം ഐ.ബി.എ പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരിക്കും. രാജ്യത്തെ വിവിധ ബാങ്കുകളുടെ അഭ്യര്‍ഥന പ്രകാരമാണ് നടപടിയെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ) മേധാവി രാജീവ് ഋഷി പറഞ്ഞു.

ബാങ്കുകളിലെ ജനബാഹുല്യം കാരണം അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ധനമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.