എരുമപ്പെട്ടി (തൃശൂർ):[www.malabarflash.com] പാൽവാങ്ങാൻ പോകുന്നതിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിനി കിണറ്റിൽ വീണു മരിച്ചു. എരുമപ്പെട്ടി കടങ്ങോട് തെക്കുംമുറി മേമ്പറമ്പത്ത് ഹരിദാസിന്റെ മകൾ ഗ്രീഷ്മ(18)യാണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ ആറേകാലോടെ അയൽവീട്ടിൽനിന്നു പാൽ വാങ്ങാനായി പോകുമ്പോഴായിരുന്നു സംഭവം. അയൽവാസിയായ ഇടിക്കാട്ട് വീട്ടിൽ അനന്തഗോപന്റെ വീട്ടുപറമ്പിലൂടെ പോവുകയായിരുന്ന ഗ്രീഷ്മയെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗ്രീഷ്മ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലേക്കു വീഴുകയുമായിരുന്നു.

നായ്ക്കളുടെ കുരയും ഗ്രീഷ്മയുടെ നിലവിളിയും കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും ഗ്രീഷ്മ കിണറ്റിൽ വീണിരുന്നു. 25 അടി താഴ്ചയുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ഗ്രീഷ്മയെ രക്ഷിക്കാനായി നാട്ടുകാരനായ മോഹൻ കിണറ്റിലേക്ക് ഉടൻ ഇറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. കയറിട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നു കുന്നംകുളം ഫയർഫോഴ്സെത്തിയാണ് കിണറ്റിലിറങ്ങി ഗ്രീഷ്മയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗുരുവായൂർ മമ്മിയൂർ ആര്യഭട്ട കോളജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. ഗ്രീഷ്മയുടെ പിതാവ് ഹരിദാസ് ഡ്രൈവറാണ്. അമ്മ: ഗീത. സഹോദരി ഹരിഷ്മ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
ഗുരുവായൂർ മമ്മിയൂർ ആര്യഭട്ട കോളജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിനിയാണ്. ഗ്രീഷ്മയുടെ പിതാവ് ഹരിദാസ് ഡ്രൈവറാണ്. അമ്മ: ഗീത. സഹോദരി ഹരിഷ്മ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment