Latest News

കോഴിക്കോട്ട് വീട്ടില്‍ നിന്നും 208 പവന്‍ കവര്‍ന്നു

കോഴിക്കോട്:[www.malabarflash.com] നടക്കാവ് കൊട്ടാരം റോഡിനു സമീപം എല്‍ റിക്രിയോയില്‍ ആമിന അബ്ദുല്‍ സമദിന്റെ വീട്ടില്‍ നിന്ന് 208 പവന്റെ ആഭരണവും 8000 രൂപയും മോഷണം പോയി. 
42.48 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടുത്തകാലത്തു നഗരത്തില്‍ നടന്ന വലിയ മോഷണമാണിത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആമിന ഒറ്റയ്ക്കാണ് ഇവിടെ താമസം. രാത്രിയില്‍ സമീപത്തെ വീട്ടിലേക്കു പോവുകയാണ് പതിവ്. ശനിയാഴ്ച രാത്രിയും സമീപത്തെ വീട്ടിലേക്കു പോയി. ഞായാറാഴ്ച രാവിലെ തിരിച്ചു ചെന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശത്തുള്ള മക്കള്‍ക്കു നല്‍കാന്‍ വേണ്ടി കഴിഞ്ഞ വ്യാഴാഴ്ചയാണ് എടുത്തു കൊണ്ടുവന്നതെന്ന് ആമിന പോലീസിനോട് പറഞ്ഞു.മുന്‍വശത്തെ വാതിലിന്റെ പൂട്ടിനോടു ചേര്‍ന്ന ഭാഗം തകര്‍ത്ത നിലയിലാണ്. അലമാരകളെല്ലാം തുറന്ന് സാധനങ്ങളെല്ലാം പുറത്തിട്ടു.
രണ്ടു അലമാരകളിലായിരുന്നു ആഭരണം സൂക്ഷിച്ചിരുന്നത്. സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ, നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജ്, മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന്‍, നടക്കാവ് എസ്‌ഐ ജി. ഗോപകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഫിംഗര്‍പ്രിന്റ് ബ്യൂറോ ചീഫ് പി. ദിനേഷ് കുമാറിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരായ വി.പി. കരീം, എസ്.വി. വത്സരാജ്, എ.വി. ശ്രീജയയും ഡോഗ് സ്‌കോഡും പരിശോധന നടത്തി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.