ബി.ജെ.പി പ്രവര്‍ത്തകന്റെ കട തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രദാസ്, രവീന്ദ്രന്, ചന്ദ്രന് എന്നിവരുടെ വീടുകള്‍ക്കുനേരെ ബോംബേറുണ്ടായത്. വീടുകള്‍ക്ക് ബോംബേറില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കില്ല.
കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. രതീഷ് എന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ കടയ്ക്ക് ചിലര്‍ തീവച്ചിരുന്നു. സി.പി.എം കുറ്റ്യാടി ലോക്കല്‍ സെക്രട്ടറി മനോജിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബിജെപി പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. സംഭവങ്ങളുടെ തുടര്‍ച്ചയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ബോംബേറ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment