ബെള്ളൂര്‍ (കാസര്‍കോട്): [www.malabarflash.com] ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ വഴിയില്ലാതെ എന്റോസള്‍ഫാന്‍ ദുരിത ബാധിതയായ സ്ത്രീ ജീവനൊടുക്കി. നാട്ടക്കല്ല് കലേരിയിലെ രാജീവി(60) ആണ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല. ഉച്ചക്ക് മകന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാരെ വിവരമറിയിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്റോസള്‍ഫാന്‍ ദുരിത ബാധിതയായ രാജീവിക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചിരുന്നുവത്രേ. ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത വിഷമത്തിലാണ് രാജീവി ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്. പരേതനായ വിശ്വനാഥയാണ് ഭര്‍ത്താവ്. ശ്രീനിവാസ, കരുണാകര എന്നിവര്‍ മക്കളും ശോഭ, ശാരദ എന്നിവര്‍ മരുമക്കളുമാണ്.
Keywords: Rajivi, Endosulfan Victim, Suicide, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment