Latest News

ഗ്രീന്‍വുഡ്‌സില്‍ ശിശുദിനാഘോഷം

ഉദുമ:[www.malabarflash.com] പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷ പരിപാടികള്‍ വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി ശ്രീ ബി.എം. ജമാല്‍ ഉദ്ഘാടനം ചെയ്തു. 

കെ.ജി. വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും റാലിയും അരങ്ങേറി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാനവും നടന്നു. 

പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര, മദര്‍ പി.ടി.എ. പ്രസിഡണ്ട് റയീസ്സാ ഹസ്സന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. 

ശിശുദിനത്തിന്റെ ഭാഗമായി എല്‍.പി., യു.പി. വിഭാഗത്തിലും നിരവധി ശിശുദിന പരിപാടികള്‍ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സരോജിനി ഭായ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഷാജി എ, കെ.ജി. ഇന്‍ചാര്‍ജ്ജ് സുജ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.