Latest News

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറും ഓട്ടോയും തകര്‍ത്തു


കാഞ്ഞങ്ങാട്: [www.malabarflash.com] വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. കാഞ്ഞങ്ങാട് സൗത്ത് പനങ്കാവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കൊവ്വല്‍ പള്ളിയിലെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 57 എ 9725 ടെമ്പോ ട്രാവലര്‍, പനങ്കാവിലെ അനൂപിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 60 സി 6531 ഓട്ടോ എന്നിവയാണ് തകര്‍ത്തത്.

ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ പനങ്കാവിലെ രാജന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. അനൂപിന്റെ വീട്ടുമുറ്റത്താണ് ഓട്ടോ നിര്‍ത്തിയിരുന്നത്. ടെമ്പോ ട്രാവലര്‍ തകര്‍ത്തതിന് വിവേക് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയും ഓട്ടോ തകര്‍ത്തതിന് ബാബുവിനെതിരെയും കേസെടുത്തു. മദ്യലഹരിയിലാണ് വാഹനങ്ങള്‍ തകര്‍ത്തതെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.