Latest News

2020 ആകുമ്പോള്‍ ഓട്ടോ മൊബൈല്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യ ഒന്നാമതെത്തും: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ദുബൈ: [www.malabarflash.com]2020 ആകുമ്പോഴേക്കും ഓട്ടോ മൊബൈല്‍ നിര്‍മ്മാണ രംഗത്ത് ലോകത്ത് ഇന്ത്യ ഒന്നാമതെത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദുബൈയില്‍ നടന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൊണ്ട്‌സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റെയില്‍, റോഡ് ഗതാഗതസൗകര്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 7500 കീലോ മീറ്ററോളം ഇന്ത്യന്‍ കടല്‍ത്തീരമുണ്ട്. ഇത് പരസ്പരം ബന്ധിപ്പിച്ച് ജലപാതയൊരുക്കാനുള്ള പദ്ധതിയുമായ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇത് യാതാര്‍ത്ഥ്യമായാല്‍ ഗതാഗതചിലവുകള്‍ ഗണ്യമായി കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

അതോടൊപ്പം 2000 ത്തോളം തുറമുഖങ്ങളും 200ല്‍പരം പ്രാദേശിക എയര്‍പോര്‍ട്ടുകളും നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എ.ഐ ചെയര്‍മാന്‍ പങ്കജ് മുന്ദ്ര അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ മുഖ്യാതിഥിയായിരുന്നു. സെക്രട്ടെറി അനീഷ് മേത്ത, ട്രഷറര്‍ ബി.എ മഹ്മൂദ്, വൈസ് ചെയര്‍മാന്‍ നവീന്‍ ശര്‍മ എന്നിവര്‍ സംസാരിച്ചു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.