Latest News

ഇസ്സാ മര്‍യമിന്റെ ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു

ഷാര്‍ജ :[www.malabarflash.com] കാസര്‍കോട് കാവുഗോളി ചൗക്കി സ്വദേശിയും ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിനിയുമായ ഇസ്സാ മര്‍യം കാവിലിന്റെ ഇംഗ്ലീഷ് നോവല്‍ വെന്‍ ഡസ്‌ക് ഫാള്‍സ്, ദ് സ്റ്റാര്‍സ് റൈസ് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. 

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപാ നിശാന്ത് എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഏബ്രഹാം മാത്യുവിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കുട്ടികളായിരുന്നു ചടങ്ങ് നിയന്ത്രിച്ചത്. ആദിത്യ റോയ് അധ്യക്ഷത വഹിച്ചു. ഏബ്രഹാം മാത്യു, പുസ്തകമേളയുടെ എക്‌സ്‌റ്റേണല്‍ എക്‌സിക്യുട്ടീവ് മോഹന്‍കുമാര്‍, ലിപി പബ്ലിക്കേഷന്‍സ് ഉടമ അക്ബര്‍, അധ്യാപികമാരായ ഷീബ, ബ്ലെസ്സി, സാദിഖ് കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലിയാന ഹാഷിര്‍, വൃന്ദ, ശുഭേന്ദു രാഗേഷ്, അബ് ലജാ മുജീബ് എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.