Latest News

കലയിലും സാഹിത്യത്തിലും ദാര്‍ശനിക വിശുദ്ധിയുണ്ടാകണം: റഷീദലി ശിഹാബ്‌ തങ്ങള്‍

ദുബൈ:[www.malabarflash.com കലയിലും സാഹിത്യത്തിലും ദാര്‍ശനിക വിശുദ്ധിയുണ്ടാകണമെന്ന് കേരള വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ അഭിപ്രായപ്പെട്ടു. 45-മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കലാ സാഹിത്യ മല്‍സരങ്ങള്‍ അക്കാദമിക്‌ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും, അനീതികെതിരെയുള്ള പ്രതിരോധം തീര്‍ക്കാന്‍ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവാസികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും ദുബൈ കെ.എം.സി.സി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദഹം പറഞ്ഞു. 

ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു. ഗര്‍ഹൂദ്‌ എന്‍.ഐ മോഡല്‍ സ്കൂളില്‍ നടക്കുന്ന കലാ മല്‍സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. 

കാലത്ത് 9 മണിക്ക് ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി വൈകിയും തുടരുകയാണ് സംസഥാന സ്കൂള്‍ കലോല്‍സവ മാന്വല്‍ അടിസ്ഥാനമാക്കി നടക്കുന്ന കലോല്‍സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള ആവേശകരമായ മല്‍സരമാണ് നടക്കുന്നത് . പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളില്‍ ആണ് മല്‍സരം പുരോഗമിക്കുന്നത്. 

പ്രസംഗം (മലയാളം,ഇഗ്ലീഷ്),അറബി ഗാനം, കവിതാ പാരായണം, (മലയാളം)ഉര്‍ദു പദ്യം,ദേശ ഭക്തി ഗാനം,മിമിക്രി,മോണോആക്റ്റ്, മാപ്പിളപാട്ട്, ദഫ്മുട്ട്,ഒപ്പന,കോല്‍കളി,അറബന മുട്ട്, എന്നീ ഇനങ്ങളില്‍ സ്റ്റേജ് മല്‍സരങ്ങളും ചെറുകഥ(മലയാളം) പ്രബന്ധം(മലയാളം,ഇഗ്ലീഷ്‌),കവിതാ രചന,മാപ്പിളപ്പാട്ട് രചന,മുദ്രാവാക്യ രചന, വാര്‍ത്താ പാരായണം, ക്വിസ്,കാര്‍ട്ടൂണ്‍,ഡ്രോയിംഗ്, പെയിന്റിംഗ്, എന്നീ സ്റ്റേജ് ഇതര മത്സരങ്ങളുമാണ് കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്. 

പക്കര്‍ പന്നൂര്‍ ,ഹനീഫ്‌ മുടിക്കോട് എന്നീ പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ ആണ് മത്സരത്തിന്‍റെ വിധി നിര്‍ണയത്തിനായി നാട്ടില്‍ നിന്ന് എത്തിയിട്ടുള്ളത്. താഹിര്‍ ഇസ്മായില്‍ ജലീല്‍ പട്ടാമ്പി,സലിം അയ്യനത്ത്, മുജീബ്‌ ജൈഹൂന്‍,ഷിയാസ്‌ അഹമ്മദ്‌,അബ്ദുല്‍ റഷീദ്‌ ഹുദവി,അബ്ബാസ്‌ അലി ഹുദവി തുടങ്ങിയവരും വിധികര്‍ത്താക്കളായി ഉണ്ട്. 

അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കോഴികോട് 45 പോയന്‍റ് നേടി ഒന്നാം സ്ഥാനത്തും, കണ്ണൂര്‍ 43 പോയന്‍റ്നേടി രണ്ടാം സ്ഥാനത്തും മലപ്പുറം 38 പോയന്‍റ് നേടി മൂന്നാം സ്ഥാനവും പാലക്കാട്‌ 34 പോയന്‍റ് നേടി ജില്ലകള്‍ തമ്മില്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്.

കൂടുതല്‍ പോയന്‍റ് നേടിയ ജില്ലക്ക് ഡിസംബര്‍ 2ന് നടക്കുന്ന പ്രൌഡ ഗംഭീര ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ വെച്ച് ഓവറോള്‍ കിരീടം നല്‍കും. യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,വൈസ്‌ പ്രസിഡന്‍റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ,ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,അബ്ദുല്‍ ജബ്ബാര്‍ ഹോട്ട് പാക്ക്,അഡ്വ. സിറാജുദ്ദീന്‍ പാന്‍ ഗള്‍ഫ്‌ ,കഥാകൃത്ത് ലത്തീഫ്‌ മമ്മിയൂര്‍, മജീദ്‌ പന്തലൂര്‍,ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍,മുഹമ്മദ്‌ പട്ടാമ്പി,ആവയില്‍ ഉമ്മര്‍ ഹാജി,എം.എ മുഹമ്മദ്‌ കുഞ്ഞി, എന്‍.കെ ഇബ്രാഹിം,അഡ്വ: സാജിദ്‌ അബൂബക്കര്‍,ഇസ്മായില്‍ ഏറാമല,അബ്ദുള്‍ഖാദര്‍ അരിപ്പാബ്ര, ആര്‍.ശുക്കൂര്‍,സൈനുദ്ദീന്‍ ചേലേരി എന്നിവര്‍ സംബന്ധിച്ചു. സര്‍ഗധാര കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും കണ്‍വീനര്‍ മൂസ കോയബ്രം നന്ദിയും പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.