ബദിയഡുക്ക:[www.malabarflash.com] മകനെ മദ്രസയിലേയ്‌ക്ക് യാത്രയാക്കി, മാതാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. ബദിയഡുക്ക, കാടമനയിലെ അബൂബക്കറിന്റെ ഭാര്യ റംലത്ത് (29)ആണ് മരിച്ചത്.
മൂത്ത മകന്‍ അജ്‌മലിനെ മദ്രസയിലേക്കും മറ്റു മക്കളായ ഹബീബ, അഫ്‌സല്‍ എന്നിവരെ വീടിനു പുറത്തേക്കു കളിക്കാന്‍ പറഞ്ഞയക്കുകയും ചെയ്‌ത ശേഷം വീട്ടിനകത്തു കയറി തൂങ്ങിമരിക്കുകയായിരുന്നുവെന്നു പറയുന്നു.
ഏറെ നേരം പുറത്തുകാണാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ ഖാദര്‍ സഹോദരനാണ്. ഭര്‍തൃവീട്ടിലെ പീഡനമാണ് റംലത്തിന്റെ മരണത്തിനു പിന്നിലെന്നു മാതാവ് സഫീസ ആരോപിച്ചു. ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment