Latest News

കോടതി വിധി ലംഘിച്ച് ഭാര്യാവീട്ടില്‍ കടന്ന യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്:[www.malabarflash.com] കോടതി വിധി ലംഘിച്ച് ഭാര്യാഗൃഹത്തിലെത്തിയ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
മരക്കാപ്പ് കടപ്പുറത്തെ ഷിബുവിനെതിരെയാണ് കേസ്.

ഷിബു ഭാര്യ ഷീബയുമായി തര്‍ക്കത്തിലാണ്. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടിലെത്തുന്നത് തടയാന്‍ യുവതി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോടതി ഷീബയുടെ വീട്ടിലേക്ക് ഷിബു പോകുന്നത് തടയുകയും ചെയ്തു. 

28 ന് രാവിലെ ഷീബയുടെ വീട്ടിലെത്തിയ ഷിബു യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് ഈ സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.