Latest News

മഹാരാഷ്ട്ര മന്ത്രിയുടെ കമ്പനി കാറില്‍നിന്ന് 92 ലക്ഷം അസാധു നോട്ടുകള്‍ പിടിച്ചെടുത്തു

മുംബൈ:[www.malabarflash.com] മഹാരാഷ്ട്ര സഹകരണ മന്ത്രിയും ബിജെപി നേതാവുമായ സുഭാഷ് ദേശ്മുഖ് നേതൃത്വം നല്‍കുന്ന സ്വകാര്യ കമ്പനിയുടെ കാറില്‍നിന്ന് 92 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തതിനെച്ചൊല്ലി വിവാദം. 

മന്ത്രിയുടെ നേതൃത്വത്തിലുള്ള ലോക് മംഗള്‍ ഗ്രൂപ്പിന്റെ കാറില്‍ നിന്നാണ് ഉസ്മാനാബാദ് ജില്ലാ ഭരണകൂടം നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണു പുറത്തുവന്നിരിക്കുന്നതെന്നും മന്ത്രിയെ പുറത്താക്കണമെന്നും കോണ്‍ഗ്രസും എന്‍സിപിയും ആവശ്യപ്പെട്ടു.
പഞ്ചസാര ഫാക്ടറികളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെ ഒട്ടേറെ ബിസിനസുകളുളള ഗ്രൂപ്പാണു ലോക് മംഗള്‍. പഞ്ചസാര ഫാക്ടറികളില്‍ കരിമ്പ് എത്തിച്ചവര്‍ക്കു നല്‍കാന്‍ കൊണ്ടുപോയ പണമാണു പിടിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. 

പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുര്‍ മേഖലയില്‍നിന്നുള്ള നേതാവാണു സുഭാഷ് ദേശ്മുഖ്. ആദായന നികുതി വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉസ്മാനാബാദ് ജില്ലാ കലക്ടര്‍ അറിയിച്ചു.


Keywords: Natinal News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.