Latest News

കോവളത്ത് ജപ്പാനീസ് യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി

തിരുവനന്തപുരം:[www.malabarflash.com] കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാൻ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അടുത്തിടെ കേരളത്തില്‍ എത്തിയ യുവതി, കോവളത്ത് ഒരു റിസോര്‍ട്ടിലാണ് താമസിച്ചു വന്നത്. വെളളിയാഴ്ച വൈകീട്ട് സുഹൃത്തിന് ഒപ്പം പുറത്തുപോയ യുവതി അവശയായാണ് തിരിച്ചെത്തിയത് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ യുവതിയെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രഥമിക പരിശോധനയില്‍ യുവതി ലൈംഗിക പീഡനത്തിന് ഇരയായി എന്ന സംശയം ഉണ്ടായതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.