കോഴിക്കോട്:[www.malabarflash.com] ശരീഅത്ത് നിയമങ്ങളില്‍ ഒരു വിധത്തിലുള്ള മാറ്റങ്ങളും സാധ്യമല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഓരോ വ്യക്തിക്കും അവര്‍ വിശ്വസിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ചു ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം വകവെച്ചുതരലാണ് ഇന്ത്യയുടെ ഭരണത്തലവനില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍കോഡ്: ബഹുസ്വരത തകര്‍ക്കരുത് എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഐതിഹാസികമായ അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം.
സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ സമ്മേളനത്തിലേക്ക് ഒഴുകിയത്തി. മഗ് രിബ് നിസ്കാരത്തോടെ നഗരി കവിഞ്ഞൊഴുകി.കോഴിക്കോട് കടപ്പുറം സമീപകാലത്ത് സാക്ഷിയായ ഏറ്റവും വലിയ സമ്മേളനമായി എസ് വൈ എസ് അവകാശസംരക്ഷണ സമ്മേളനം മാറി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment