Latest News

പയ്യന്നൂരിൽ ബോംബ് കുഴിച്ചിട്ട നിലയിൽ; പാനൂരിൽ ബോംബ് പൊട്ടി പൂച്ച ചത്തു

പയ്യന്നൂർ:[www.malabarflash.com] ബിജെപി പ്രവർത്തകന്റെ സ്മൃതികുടീരത്തിനരികിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്റ്റീൽബോംബ് കണ്ടെത്തി. കിഴക്കേ പുഞ്ചക്കാട് സ്‌ഥാപിച്ചിരിക്കുന്ന ടി.പി.ദാമോദരന്റെ സ്മൃതിമണ്ഡപത്തിന്റെ പിന്നിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. 

രാവിലെയാണ് ബോംബ് കണ്ടെത്തിയത്. ദാമോദരന്റെ 29–ാം ചരമ വാർഷികത്തിനുള്ള ഒരുക്കമായി സ്മൃതിമണ്ഡപവും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. പ്രദേശത്തെ ബിജെപി പ്രവർത്തകനായ കെ.വിനോദും സുഹൃത്തുക്കളും ചേർന്ന് മണ്ഡപത്തിനു ചുറ്റുമുള്ള മണ്ണു കിളച്ച് നിരപ്പാക്കുന്നതിനിടയിലാണ് കുഴിച്ചിട്ട നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയത്. പോലീസ് സംഘം ബോംബ് കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്ത ബോംബാണിതെന്ന് പോലീസ് പറഞ്ഞു.

പാനൂരിൽ ഓവുചാലിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടി പൂച്ച ചത്തു. വള്ള്യായിയിലായിരുന്നു സംഭവം. നടമ്മൽ കുനിയിൽ മജീദിന്റെ വീടിനു മുന്നിലെ ഓവുചാലിലാണ് സ്ഫോടനമുണ്ടായത്. പൂച്ച ഓവുചാലിലേക്കു ചാടിയപ്പോൾ സമീപത്തു കിടന്ന ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.