Latest News

മതസൗഹാർദം ഇഴ ചേർത്ത് ക്ഷേത്രച്ചടങ്ങിനുള്ള ഓല മെടയൽ

നീലേശ്വരം:[www.malabarflash.com] മതസൗഹാർദം ഇഴ ചേർത്ത് ഇവിടെ മെടഞ്ഞെടുക്കുന്നത് ക്ഷേത്രച്ചടങ്ങിനുള്ള ഓലകൾ.
കണ്ണൂർ മേലേ ചൊവ്വ മഹാശിവക്ഷേത്രത്തിൽ നടക്കുന്ന കോടി അർച്ചനയ്ക്കുള്ള കൂറ്റൻ പന്തലൊരുക്കുന്നതിനുള്ള ഓലയാണ് നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മെടഞ്ഞെടുക്കുന്നത്. 

ആറായിരം ഓലയാണു മെടയേണ്ടത്. തൈക്കടപ്പുറം അഴിത്തലയിലാണ് കഴിഞ്ഞ രണ്ടാഴ്ചയിൽ ഏറെയായി ഓല മെടയുന്നത്. 2500 ഓലകൾ ഇതിനകം കണ്ണൂരിലേക്കു കൊണ്ടുപോയി. ശേഷിക്കുന്ന 3500 ഓലകൾ രണ്ടു ഘട്ടങ്ങളിലായി കൊടുത്തയക്കും. ജമീല, റുഖിയ, ആയിഷ, ജമാദി, രമണി, നാരായണി, കുഞ്ഞാച്ച, കൗസല്യ, നാരായണി എന്നിവരുടെ നേതൃത്വത്തിലാണു ജോലി പുരോഗമിക്കുന്നത്. പുരുഷ പ്രതിനിധിയായി അമ്പൂട്ടിയും കൂടെയുണ്ട്.
തളിയിൽ ക്ഷേത്രം ജനറൽ സെക്രട്ടറി കെ.വി. വിനോദ്, ഗംഗാധരൻ പള്ളിക്കണ്ടം, സുരേഷ് അഴിത്തല, തയ്യിൽ സുധാകരൻ, സുരേഷ് തൈക്കടപ്പുറം, സതീശൻ മരക്കാപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഓലകൾ കണ്ണൂരിലേക്കു കൊണ്ടുപോകുന്നത്. 

ഡിസംബർ 21 മുതൽ 2017 ജനുവരി 15 വരെ നീളുന്നതാണ് കോടി അർച്ചന. തളിയിൽ ക്ഷേത്രത്തിന്റെയും തന്ത്രിയായ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടാണ് കാർമികത്വം വഹിക്കുന്നത്. 


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.