Latest News

വിചിത്ര രോഗമുള്ള കുഞ്ഞിനെ ഗണപതിയുടെ അവതാരം എന്ന് പറഞ്ഞ് ദൈവമാക്കി

വിചിത്ര രോഗമുള്ള കുഞ്ഞിനെ ഗണപതിയുടെ അവതാരം എന്ന് പറഞ്ഞ് ദൈവമാക്കുന്നു. പഞ്ചാബിലാണ് സംഭവം.ജലന്ധര്‍ സ്വദേശിയായ പ്രന്ഷു എന്ന ആറുവയസ്സുകാരനാണ് നാട്ടുകാര്‍ക്ക് ദൈവമായത്.[www.malabarflash.com]

ചെറുപ്പത്തില്‍ അപൂര്‍വ്വ രോഗം ബാധിച്ച ഈ കുഞ്ഞിന്‍റെ തല വലുതാണ്‌. കണ്ണുകളും പ്രത്യേകതയുള്ളതാണ്. ഈ രോഗം കാരണം അവനു നടക്കാനും കഴിയില്ല.പ്രന്ശുവിന്റെ മുഖം ഗജാവതരമായ ഗണപതിയുടെതിന് തുല്യമാണ് എന്ന പറഞ്ഞാണ് നാട്ടുകാര്‍ വണങ്ങുന്നത്

ഈ കുഞ്ഞിനു ദിവ്യ ശക്തികള്‍ ഉണ്ടെന്നാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ പോലും വിശ്വസിച്ച് വണങ്ങുന്നത്.തന്റെ വീടിനു മുന്നില്‍ വച്ചാണ് ഈ കൊച്ചു ദൈവം ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നത്. പ്രന്ഷുവിന്റെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ശനം വാങ്ങാനുള്ള ക്യൂവില്‍ ഉണ്ടാവും

ഈ ഗണപതി ബാലന്റെ അനുഗ്രഹം കൊണ്ട് ആദി വ്യാധികള്‍ മാറി കിട്ടുമെന്നും കൃഷിയില്‍ ഉന്നതിയുണ്ടാകും എന്നുമാണ് ഇവര്‍ വിശ്വസിയ്ക്കുന്നത്

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.