ചിറ്റാരിക്കാല്‍:[www.malabarflash.com] സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
യുവാവിന്റെ പരാക്രമം കണ്ട് പേടിച്ച കുട്ടികള്‍ സംഭവം പരിസരത്തുള്ള വീട്ടുകാരോട് പറയുകയും വീട്ടുകാരും ചുറ്റുപാടുള്ളവരും ബൈക്ക് യാത്രക്കാരനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് പെണ്‍കുട്ടികള്‍ സംഭവം വീട്ടിലെത്തി രക്ഷിതാക്കളോട് അറിയിക്കുകയും പിന്നീട് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ കാര്യം ധരിപ്പിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേ,ഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുന്നുംകൈ സ്‌കൂള്‍ പരിസരത്താണ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാവ് സ്‌കൂള്‍ വിട്ട സമയത്ത് പെണ്‍കുട്ടികളുടെ പിറകെ ബൈക്കെടുത്ത് പോവുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സ്‌കൂള്‍ വിട്ട് പെണ്‍കുട്ടികള്‍ ഒന്നിച്ച് നടന്നുപോവുമ്പോള്‍ പെട്ടെന്ന് ബൈക്കില്‍ എത്തിയ യുവാവ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ബൈക്ക് പെണ്‍കുട്ടികളുടെ പിറകില്‍ നിര്‍ത്തി കുട്ടികളെ നോക്കി ഭീഷണി സ്വരമുയര്‍ത്തി ഭയപ്പെടുത്തി ബൈക്കോടിച്ച് പോവുകയായിരുന്നുവത്രെ.
സ്‌കൂള്‍ വിട്ട് പെണ്‍കുട്ടികള്‍ ഒന്നിച്ച് നടന്നുപോവുമ്പോള്‍ പെട്ടെന്ന് ബൈക്കില്‍ എത്തിയ യുവാവ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ബൈക്ക് പെണ്‍കുട്ടികളുടെ പിറകില്‍ നിര്‍ത്തി കുട്ടികളെ നോക്കി ഭീഷണി സ്വരമുയര്‍ത്തി ഭയപ്പെടുത്തി ബൈക്കോടിച്ച് പോവുകയായിരുന്നുവത്രെ.
യുവാവിന്റെ പരാക്രമം കണ്ട് പേടിച്ച കുട്ടികള്‍ സംഭവം പരിസരത്തുള്ള വീട്ടുകാരോട് പറയുകയും വീട്ടുകാരും ചുറ്റുപാടുള്ളവരും ബൈക്ക് യാത്രക്കാരനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് പെണ്‍കുട്ടികള്‍ സംഭവം വീട്ടിലെത്തി രക്ഷിതാക്കളോട് അറിയിക്കുകയും പിന്നീട് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ കാര്യം ധരിപ്പിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേ,ഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment