Latest News

കെ എം സി സി ജിദ്ദ ഉദുമ മണ്ഡലം പുനസംഘടിപ്പിച്ചു

ജിദ്ദ:[www.malabarflash.com] കെ എം സി സി ജിദ്ദ ഉദുമ മണ്ഡലം ജനറല്‍ ബോഡിയോഗം ഷറഫിയ ഇംപാല ഗാർഡനിൽ റഹീം പളളിക്കരയുടെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി ട്രഷറർ അൻവർ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി ഹുസൈൻ കുറിച്ചിപ്പളളം [പ്രസിഡണ്ട്],അബ്ദുസലാം കരിപ്പൊടി,സഫീർ പെരുമ്പള,തൻസീർ പളളിക്കര,സിദ്ദീഖ് പാലക്കുന്ന്,ഹനീഫ പുല്ലൂർ [വൈസ് പ്രസിഡണ്ട്],നസീർ പെരുമ്പള [ജനറൽ സെക്രട്ടറി],അഷ്റഫ് അരിയാൽ,അബ്ബാസ് ബേക്കൽ,മുസ്തഫ ഉദുമ പടിഞ്ഞാർ,നജ്മുദ്ദീൻ കോട്ടിക്കുളം,അൻസർ ദേളി [ജോ: സെക്രട്ടറി],ബുനിയാം ഒരവങ്കര [ട്രഷറർ],ബഷീര്‍ കപ്പണ [ചെയർമാൻ],അഷ്റഫ് പളളം,മുഹമ്മദ് ഷാഫി പാലക്കുന്ന്,ബഷീര്‍ മൌവ്വൽ എന്നിവരെ തിരഞ്ഞെടുത്തു.

കാസറഗോഡ്ജില്ലാ പ്രസിഡണ്ട് ഹസ്സൻ ബത്തേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു, അബ്ദുല്ല ഹിറ്റാച്ചി നിരീക്ഷകനായി. അബ്ദുൽ ഖാദർ ചെമ്മനാട്, അഷ്റഫ് പാക്യാര, മുസ്താക്ക് ചെമ്പരിക്ക എന്നിവർ സംസാരിച്ചു. ഇസ്മയിൽ ചെമ്മനാട്, അബൂബക്കർ മണൽ, അബ്ദുൽ അസീസ് ഉദുമ, നാഫിഹ് ചെമ്മനാട്, സക്കറിയ പുല്ലൂർ, നൗഫൽ പെരുമ്പള, യാസർ മൊവ്വൽ, സലീം പാക്യാര, മുഹമ്മദ് അലി പെരുമ്പള, റൗഫ് പെരിയ, റബീഹ് ചെമ്മനാട്, അബ്ദുല്ലക്കുഞ്ഞി കൈനോത്ത്, ഹർഷാദ് കട്ടക്കാൽ, അഷ്ഫർ ചട്ടഞ്ചാൽ, സക്കീർ പുല്ലൂർ, ഇബ്രാഹിം ചട്ടഞ്ചാൽ, ആരിഫ് കോളിയടുക്കം, അഷ്ഫർ ചട്ടഞ്ചാൽ, ഹാരിസ് പൊയിനാച്ചി തുടങ്ങിയവർ സംബന്ധിച്ചു. നസീർ പെരുമ്പള സ്വാഗതവും ബുനിയാൻ ഒരവങ്കര നന്ദിയും പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.