Latest News

കൊപ്പല്‍ അബ്ദുള്ളയുടെ മരണത്തില്‍ അനുശോചനം

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് മുന്‍സിപ്പല്‍ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ടു വീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ആര്‍ട്‌സ് ഫോറം തുടങ്ങി നിരവധി കലാ സാംസ്‌കാരിക സംഘടനകളുടെ നേതാവുമായ കൊപ്പല്‍ അബ്ദുള്ളയുടെ ആഗസ്മിക മരണത്തില്‍ കാസര്‍കോടിന്റെ സാംസ്‌കാരിക മനസ്സ് സങ്കടപ്പെടുകയാണ്. 

പ്രദേശത്തെ പൊതു പ്രവര്‍ത്തന രംഗത്ത് എന്നും മുന്‍പന്തിയിലുണ്ടാകുന്ന സ്‌നേഹമുള്ള കൊപ്പലിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ: പി.എ ഇബ്രാഹിം ഹാജി, ഡോ: എന്‍.എ മുഹമ്മദ് ബാംഗ്ലൂര്‍, കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കര, എം.പി ഷാഫി ഹാജി ഖത്തര്‍, ഇന്ത്യാന ഹോസ്പിറ്റല്‍ ഡയറക്ടര്‍ ലത്തീഫ് ഉപ്പള, സിറ്റി ഗോള്‍ഡ് കരീം, ജെ.സി. പ്രസിഡന്റ് മുജീബ് അഹമ്മദ്, സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ സ്‌റ്റേറ്റ് ടീം മാനേജര്‍ സി.എല്‍ ഹമീദ്, സെക്രട്ടറി കെ.എം ബല്ലാള്‍ എന്നിവര്‍ അനുശോചിച്ചു.

കൊപ്പൽ അബ്ദുല്ലയുടെ മരണം, കാസര്‍കോടിന് തീരാ നഷ്ടം-ഐ.എൻ എൽ
കാസര്‍കോട്: കാൽ നൂറ്റാണ്ട് കാലം ( 1979- മുതൽ 2010 വരെ) കാസര്‍കോട് നഗരസഭയുടെ കൗൺസിലറായി ,പാവപ്പെട്ട വന്റെ ശബ്ദമായി , കാസര്‍കോടിന്റെ രാഷ്ട്രിയ ഭുമികയിൽ തിളങ്ങി നിന്ന കൊപ്പൽ അബ്ദുല്ല നിര്യതനായി. കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹ്യ ,സാംസ്കാരിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് കൊപ്പൽ അബ്ദുല്ലയുടെ വിയോഗത്തിലൂടെ സംഭവിചതെന്ന് .ഐ എൻ എൽ നേതാക്കള്‍ അഭിപ്രയപ്പെട്ടു,

ഐ.എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പ്. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അഹ്മദ് ദേവർ കോവിൽ ,സംസ്ഥാന ജനറൽ സെക്രട്ടറി പ്രെഫസർ.എ പി.അബ്ദുൽ വഹാബ് ,സംസ്ഥാന നേതാക്കളായ കെ.എസ് ഫക്രുദ്ധിൻ ,എം .എ ലെത്തിഫ് ,മൊയ്തീൻ കുഞ്ഞി കളനാട് ,ജില്ല പ്രസിഡന്റ് പി.എ മുഹമ്മദ് കുഞ്ഞി ,ജനറൽ സെക്രട്ടറി അസിസ് കടപ്പുറം , ട്രഷറർ സഫറുള്ളാ ഹാജി ,പോഷക സംഘടനയുടെ സംസ്ഥാന നേതാക്കളായ അജിത്ത് കുമാർ ആസാദ് ,സുബൈർ പടുപ്പ് ,മുനിർ കണ്ടാളം ,എം.ക്കെ ഹാജി ,ഐ.എൻ എൽ ജില്ലാ നേതാക്കൾ ആയ മുസ്ഥഫ തോരവളപ്പ്, സി.എം.എ ജലീൽ ,എം.ടി.പി ,അബ്ദുൽ ഖാദർ ,കപ്പണ മുഹമ്മദ് കുഞ്ഞി ,ഇഖ്ബാൽ മാളിക, അബ്ദുൽ റഹ്മാൻ കളനാട് ,പോഷക സംഘടനയുടെ ജില്ലാ ഭാരവാഹികളായ, റഹിം ബെണ്ടിച്ചാൽ ,സിദ്ധിഖ് ചെങ്കള ,അനിഫ് കടപ്പുറം ,സാലി ബേക്കൽ ,റഹ്മാൻ തുരുത്തി ,മണ്ഡലം നേതാക്കളായ മൊയ്തീൻ ഹാജി ചാല ,അബ്ദുൽ റഹ്മാൻ മാഷ് ,ഹംസ മാഷ് ,അനിഫ ഹാജി ,ബി.എം അഷ്റഫ് ,ഹുമൈർ തളങ്കര ,കുഞ്ഞാമു നെല്ലിക്കുന്ന് തുടങ്ങിയവർ അനുശോചിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.