Latest News

ആതുരസേവനം ശീലമാക്കുക: പഞ്ചിക്കല്‍ തങ്ങള്‍

ചെറുവത്തൂര്‍:[www.malabarflash.com] ഇസ്‌ലാം വലിയ മഹത്വം നല്‍കിയ ആതുരസേവനം ജീവിതത്തില്‍ ശീലമാക്കിയെടുക്കണമെന്നും സഹജീവി സ്‌നേഹവും സഹവര്‍ത്തിത്വവും വളര്‍ത്തിക്കൊണ്ടുവരണമെന്നും എസ് വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പറഞ്ഞു. 
എസ് വൈ എസ് നീലമ്പാറ യൂനിറ്റ് സംഘടിപ്പിച്ച സാന്ത്വന വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാന്ത്വനം മേഖലയില്‍ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ അതിമഹത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന റുഹൈലിന്റെ കുടുംബത്തിനുള്ള ജില്ലാകമ്മിറ്റിയുടെ ആദ്യഗഡു സഹായം തങ്ങള്‍ വിതരണം ചെയ്തു.

യോഗത്തില്‍ സോണ്‍ പ്രസിഡന്റ് യൂസുഫ് മദനി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞിഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ബശീര്‍ പുളിക്കൂര്‍, ജബ്ബാര്‍ മിസ്ബാഹി, അബ്ദുര്‍റഹ്മാന്‍ മദനി പടന്ന, നൗഷാദ് അമാനി, അയ്യൂബ് നീലമ്പാറ, എം ടി പി മജീദ്, അശ്‌റഫ് മൗലവി ആമത്തല, ഇല്യാസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.