Latest News

എസ്.ഐ സന്തോഷ് കുമാറിന് ആദരം

ബോവിക്കാനം:[www.malabarflash.com] ക്രമസമാധാന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ആദൂര്‍ എസ്.ഐ സന്തോഷ് കുമാറിനെ അമ്മംങ്കോട് ഫ്രണ്ട്‌സ് ക്ലബ്ബ് ആദരിച്ചു. 

എട്ടുമാസത്തോളമായി ആദൂര്‍ സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന സന്തോഷ് കുമാര്‍ കഞ്ചാവ്, മദ്യ, മണല്‍ മാഫിയകളെ അടിച്ചമര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ ഇടപെടലാണ് നടത്തിയത്. നിരവധി അനധികൃതകടവുകളുണ്ടായിരുന്ന ആദൂര്‍ സ്റ്റേഷന്‍ പരിധിയിലെ മുഴുന്‍ കടവുകളെയും പൂട്ടിക്കുവാനും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കള്ളക്കടത്ത് തടയുവാനും നിതാന്ത ജാഗ്രത പാലിച്ച ആദൂര്‍ എസ്.ഐയുടെ സേവനം പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അക്രമം തടയുവാനും നാട്ടില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താനും വേണ്ടിയുള്ള പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു.
ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ഉപഹാരം എ.ബി ഷാഫി സമ്മാനിച്ചു. എസ്.എം. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.ഹനീഫ് സ്വാഗതം പറഞ്ഞു. എബി കുട്ടിയാനം, മന്‍സൂര്‍ മല്ലത്ത്, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, എ.ബി.ഹാരിസ്, അബ്ദുല്‍ റഹ്മാന്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റി സംസാരിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.