Latest News

എഡ്യുക്കേഷന്‍ ടുഡേ-പ്രീ-സ്‌കൂള്‍ സര്‍വ്വേ പ്രീ-സ്‌കൂള്‍ അധ്യാപന മികവില്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഒന്നാമത്

ഉദുമ:[www.malabarflash.com] എഡ്യുക്കേഷന്‍ ടു ഡേ പ്രീ-സ്‌കൂള്‍ വിദ്യാലയങ്ങളിലെ അധ്യായനവുമായി ബന്ധപ്പെട്ട ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വേ ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ കിന്റര്‍ ഗാര്‍ഡന്‍ കാസറകോട് ജില്ലയിലെ ഏറ്റവും നല്ല പ്രീ-സ്‌കൂളായി തിരഞ്ഞെടുത്തു. 

പ്രീ-സ്‌കൂള്‍ വിഭാഗം ദേശീയ തലത്തില്‍ 836 വിദ്യാലയങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ജില്ലാതലത്തില്‍ ഗ്രീന്‍വുഡ്‌സ് ഒന്നാമത് എത്തിയത്. അക്കാദമിക് നിലവാരം, കുട്ടികള്‍ക്ക് നല്‍കുന്ന വ്യക്തിഗത ശ്രദ്ധ, വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍, നവീന അധ്യാപനരീതികള്‍, വൃത്തി, ആരോഗ്യം, കലാകായികരംഗം കുട്ടികളുടെ സമ്പൂര്‍ണ്ണ വികാസം തുടങ്ങിയ പത്ത് (10) മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തിയത്.

ഇന്ത്യയില്‍ ആദ്യമായി അമേരിക്കന്‍ നവീന വിദ്യാഭ്യാസരീതിയായ ഫാസ്ട്രാകിഡ്‌സ് നടപ്പിലാക്കിയ വിദ്യാലയമാണ് ഗ്രീന്‍വുഡ്‌സ്. സംസ്ഥാന ജില്ലാതലങ്ങളില്‍ പ്രീ-സ്‌കൂള്‍ വിഭാഗം വിവിധ മത്സരങ്ങളില്‍ നിരവധി തവണ ഒന്നാമതെത്തുവാന്‍ ഗ്രീന്‍വുഡ്‌സ് കിന്റര്‍ ഗാര്‍ട്ടന് കഴിഞ്ഞിട്ടുണ്ട്. 

അമേരിക്കയില്‍ നിന്നും പ്രീ-സ്‌കൂള്‍ ഇന്നവേറ്റീവ് മാനേജ്‌മെന്റില്‍ നേടിയ ട്രെയിനിംഗ്, അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഓണററി ഡോക്ടറേറ്റ് നേടിയ പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്റെ വിദ്യാഭ്യാസരംഗത്ത് നല്‍കിയ സംഭാവനകള്‍, ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അദീല ഹബീബ് എഴുതിയ ‘ഡിസംബര്‍ 25’ എന്ന നോവല്‍, ട.വി. ചാനലുകളില്‍ വിവിധ പരിപാടികളവതരിപ്പിച്ച അരഡസനോളം ഗ്രീന്‍വുഡ്‌സ് വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍, ‘മേഡം ക്യൂറി’ എന്ന ഡോക്യുവിഷന്റെ നിര്‍മ്മാണം, ‘ദ വാര്‍ബ്ലര്‍’ എന്ന ഇംഗ്ലീഷ് മ്യൂസിക് ആല്‍ബം, 501 പെണ്‍കുട്ടികളെകൊണ്ട് ഒപ്പന അവതരിപ്പിച്ച് നേടിയ ഗിന്നസ് ബുക്ക് റിക്കാര്‍ഡ് തുടങ്ങി അടുത്തിടെ നടന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ മോക്ക് ഡിബേറ്റ്, മോക്ക് യു.എന്‍. ജനറല്‍ അസംബ്ലി മീറ്റിംഗ്, ചെന്നെ, ഐ.ഐ.ടി. പ്രൊ. തമ്പാന്‍ നായരുമായി കാസറഗോഡ് ജില്ലയിലെ മാത്‌സ് അധ്യാപകര്‍-വിദ്യാര്‍ത്ഥികള്‍ നടത്തിയ തുറന്ന സംവാദം തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ ഗ്രീന്‍വുഡ്‌സിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് പ്രിന്‍സിപ്പല്‍ ഡോ.എം. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

കാസര്‍കോട് ജില്ലയിലെ മികച്ച പ്രീ-സ്‌കൂളായി തെരഞ്ഞെടുത്ത ഗ്രീന്‍വുഡ്‌സിലെ എല്ലാ കിന്റര്‍ഗാര്‍ട്ടന്‍ അദ്ധ്യാപികമാരേയും കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉദുമ എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, കെ.എം. അബ്ദുല്‍ ലത്തീഫ് ഹാജി, മാനേജിംഗ് ഡയറകട്ര്‍ അബ്ദുല്‍ അസീസ് അക്കര, പി.ടി.എ. പ്രസിഡണ്ട് എം.എസ്. ജംഷീദ്, മദര്‍ പി.ടി.എ. പ്രസിഡണ്ട് റെയിസാ ഹസ്സന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

2016 ഡിസംബര്‍ 10ന് ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. വിദ്യാലയത്തെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് ജംഷീദ് തുടങ്ങിയവര്‍ പങ്കെടുക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.