കുമ്പള:[www.malabarflash.com] സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോയെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് കുമ്പള പോലീസും നാട്ടുകാരും പരക്കം പാഞ്ഞു.
ശനിയാഴ്ച രാവിലെ കുമ്പള മാവിനക്കട്ടയിലാണ് സംഭവം. ഈ ഭാഗത്തെ 11 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്.
യൂണിഫോം ധരിച്ച് വീടിന്റെ കോമ്പൗണ്ടില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥിനിയെ നീല ആള്‍ട്ടോ കാറില്‍ തട്ടിക്കൊണ്ടു പോയെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നാട്ടുകാരും പോലീസും പരക്കം പാഞ്ഞത്. വിദ്യാര്‍ത്ഥിനിയെ കാണാതായതോടെ സ്‌കൂള്‍ വാനില്‍ പോയതാകാമെന്ന സംശയത്തെത്തുടര്‍ന്ന് വീട്ടുകാര്‍ വാന്‍ ക്ലീനറെ വിളിച്ച് അന്വേഷിച്ചു. എന്നാല്‍ താന്‍ ശനിയാഴ്ച അവധിയാണെന്ന് ക്ലീനര്‍ പറഞ്ഞതോടെ വീട്ടുകാരുടെ ആധി ഇരട്ടിച്ചു. തുടര്‍ന്ന് കുമ്പള പോലീസില്‍ വിവരമറിയിച്ചു.
വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുന്നതിന് കുമ്പള പോലീസ് മൂന്ന് ജീപ്പുകളിലും നാല് ബൈക്കുകളിലുമായി തലങ്ങും വിലങ്ങും ഓടി. ഉപ്പള, ബന്തിയോട്, കുമ്പള, മൊഗ്രാല്‍ ഭാഗങ്ങളില്‍ 40 മിനിട്ടോളം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും പരക്കെ പരിശോധിച്ചു.
അതിനിടെ കുട്ടിയെ കാറില്‍ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത വാട്‌സ്ആപ് വഴിയും പരന്നു. ഇതേ സമയം വീട്ടുകാര്‍ സ്‌കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെയെത്തിയതായി അറിഞ്ഞു. വാന്‍ കേടായതിനാല്‍ ഡ്രൈവര്‍ കാറില്‍ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീട്ടുകാര്‍ക്കും പൊലീസിനും ശ്വാസം വീണത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment