മേട്ടുപ്പാളയം:[www.malabarflash.com] വിമാനത്തില്‍ അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. കാസര്‍കോട് പുതിയപുരം മുഹമ്മദ് കോയയുടെ മകന്‍ മുര്‍സാദ്(32) ആണ് 700 ഗ്രാം സ്വര്‍ണവുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഷാര്‍ജ-കോയമ്പത്തൂര്‍ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മുര്‍സാദ്. സ്വര്‍ണം ബിസ്‌കറ്റ് രൂപത്തിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
ഇതിന് പുറമെ ഇയാളുടെ കൂടെ വന്ന മറ്റൊരു കാസര്‍കോട് സ്വദേശിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന 30 പേക്കറ്റ് സിഗരറ്റും പിടികൂടിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ യൂസഫ്(28) ആണ് പിടിയിലായത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment