തിരുവനന്തപുരം:[www.malabarflash.com] രാജ്യവ്യാപക പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ നടക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയ അവശ്യ സേവനമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
എരുമേലിയെയും കോട്ടയം ജില്ലയിലെ മറ്റ് ഇടത്താവളങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി എല്‍ഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ് അറിയിച്ചു. റാന്നി താലൂക്കിനെയും സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളെയും ഒഴിവാക്കിയതായി എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment