Latest News

മഡിയൻ കൂലോം പാട്ടുത്സവം; ധനസമാഹരണം നടന്നു

കാഞ്ഞങ്ങാട്:[www.malabarflash.com]   മഡിയൻ കൂലോം പാട്ടുത്സവം ജനുവരി 11 മുതല്‍ 15 വരെ നടക്കും. ഉല്‍സവത്തിന്‍റെ ആദ്യ ഫണ്ട് ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽ നടന്നു. 

 മാണിക്കോത്ത് കല്പക ഗംഗാധരൻ, ബാബു മടിയൻ, ടി.ഗോപാലൻ മഡിയൻ എന്നിവരിൽ നിന്നും ഗോപാലൻ ഭണ്ഡാരച്ഛൻ ആദ്യ സംഭാവനഏറ്റു വാങ്ങി. ആഘോഷ കമ്മിറ്റി ചെയർമാൻ പി.കർത്തമ്പു അദ്ധ്യക്ഷത വഹിച്ചു. 

യോഗത്തിൽ വിവിധ കഴകങ്ങളുടെ പ്രതിനിധികളും, ട്രസ്റ്റി ബോർഡ് മെമ്പർമാരും നാട്ടുകാരും, ക്ഷേത്ര ജീവനക്കാരും പങ്കെടുത്തു. ആഘോഷ കമ്മിറ്റി കൺവീനർ റിജേഷ് മടിയൻ സ്വാഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.