കുമ്പള:[www.malabarflash.com] ഒരുമാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മദ്രസ വിദ്യാര്‍ത്ഥിനിയെ ഇനിയും കണ്ടെത്താനായില്ല.
ബന്തിയോട് മുട്ടം ഗേറ്റിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന റേഷ്‌മ (13)യെയാണ് ഒക്‌ടോബര്‍ 15ന് കാണാതായത്. കാലത്ത് ആറുമണിക്ക് മദ്രസയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ റേഷ്‌മ പിന്നീട് തിരിച്ചുവന്നില്ല. ഇതു സംബന്ധിച്ച് കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ എവിടെയും കണ്ടെത്താനായില്ല.
പെണ്‍കുട്ടിയുടെ തിരോധാനം ദുരൂഹത ഉയര്‍ത്തുന്നതാണ്. സംഭവദിവസം രേഷ്‌മ മദ്രസയില്‍ എത്തിയിരുന്നില്ല. സഹോദരനാണ് കുമ്പള പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി ഇപ്പോള്‍ കര്‍ണ്ണാടകയിലെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment