Latest News

നാട്ടിലേക്ക് തിരിക്കാനിരിക്കെ കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

കാഞ്ഞങ്ങാട്:[www.malabarflash.com] പേരക്കുട്ടിയുടെ തൊട്ടില്‍ തൂക്കല്‍ ചടങ്ങിന് ശനിയാഴ്ച നാട്ടിലേക്ക് തിരിക്കാനിരുന്ന ഗൃഹനാഥന്‍ വെളളിയാഴ്ച രാവിലെ കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.

വെള്ളിക്കോത്തെ പരേതനായ അബ്ബാസിന്റെ മകനും അജാനൂര്‍ ഇട്ടമ്മല്‍ ചാലിയംനായില്‍ താമസക്കാരനുമായ കെ വി മുഹമ്മദ് കുഞ്ഞി (50)യാണ് മരണപ്പെട്ടത്. 

വെളളിയാഴ്ച വെളുപ്പിന് നാല് മണിയോടെ കുവൈത്തിലെ താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് കുഞ്ഞി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരണപ്പെട്ടത്. വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. 

മകന്റെ കുട്ടിയുടെ തൊട്ടില്‍ തൂക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ശനിയാഴ്ച നാട്ടിലേക്ക് തിരിക്കുമെന്ന് മുഹമ്മദ് കുഞ്ഞി വീട്ടുകാരെ അറിയിച്ചിരുന്നു. ഗൃഹനാഥന്റെ വരവും പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് വെളളിയാഴ്ച രാവിലെയോടെ തീര്‍ത്തും അപ്രതീക്ഷിതമായി മരണ വിവരമെത്തുകയായിരുന്നു.
ഭാര്യ: കുഞ്ഞാമി, മക്കള്‍: ദില്‍ഷാദ്(മസ്‌കത്ത്), ദില്‍ഷാന, സഫരീഫ, മുര്‍ഷിദ, വുസ്താന. മരുമക്കള്‍: ബഷീര്‍(അബൂദാബി), ജാഫര്‍ (ദുബൈ). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.