Latest News

ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ്‌ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

പുല്ലൂർ:[www.malabarflash.com] ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ്‌ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊടവലം പ്രതീക്ഷയിലെ കെ. ആർ. നാരായണന്‍റെ ഭാര്യ കെ. ജി.മോളിക്കുട്ടി (62)യാണ് മരിച്ചത്‌. 

വെള്ളിയാഴ്ച രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ മാവുങ്കാൽ രാംനഗറിൽ വെച്ചാണ് വീണത്‌. മക്കൾ: പി. എൻ. കവിത (യു. ഡി ക്ലാർക്ക്‌ , കേന്ദ്ര സർവ്വകലാശാല), സരിത, പി. എൻ. പ്രവീൺ ( കെ. ടി. സി കാസര്‍കോട്‌). 

മരുമക്കൾ: അനിൽ പുളിക്കാൽ (മാതൃഭൂമി ലേഖകൻ പെരിയ), പ്രിയങ്ക (ലയം കലാക്ഷേത്രം). സഹോദരങ്ങൾ: സുരേന്ദ്രൻ, മോഹനൻ ( ഇരുവരും കരുവഞ്ചാൽ), രാജുക്കുട്ടി (കാർക്കള), പ്രസന്നൻ (ആലക്കോട്‌), കൃഷ്ണകുമാർ (ദേറോം-ആലക്കോട്‌), പരേതനായ ഗോപി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.