ചുള്ളിക്കര:[www.malabarflash.com] ശിശുദിനത്തില്‍ കുട്ടികളുടെ പഠനവും ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനമൊരുക്കി കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ററി സ്കൂള്‍ വേറിട്ട മാതൃകയായി.
ചുള്ളിക്കര ടൌണില്‍ പ്രത്യേകം സജ്ജമാക്കിയ ചാച്ചാജി നഗറിലാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ പ്രകാശ് കള്ളാറിന്‍റെ ജീവന്‍ തുളുമ്പുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയത്. സ്കൂളിന്‍റെ തനതു പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും കുട്ടികള്‍ തയ്യാറാക്കിയ കൊട്ടോടി ടു കൊടൈക്കനാല്‍ എന്ന പഠനയാത്ര ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു.
പരിപാടികളുടെ ഉദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ ജോസഫ് നിര്‍വ്വഹിച്ചു.
പരിപാടികളുടെ ഉദ്ഘാടനം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ ജോസഫ് നിര്‍വ്വഹിച്ചു.
ആഗോളപ്രമേഹ നടത്തദിന സന്ദേശം ഡോ.പി.സുകു നല്‍കി. ബി.രമ, ഷാജി ഫിലിപ്പ്,ഫിലിപ്പ് കൊട്ടോടി, സുകുമാരന്‍ പെരിയച്ചൂര്‍, വി.കെ.ബാലകൃഷ്ണന്‍, എ.സി.മാത്യു, എ.കെ.രാജേന്ദ്രന്‍, ജി.ശിവദാസന്‍, രവീന്ദ്രന്‍ കൊട്ടോടി, സജി ജോസഫ്, ഗ്രേസി ഗോപി, മനോജ്കുമാര്‍, പി.ജെ.സിറിയക്, എം.ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ കൊട്ടോടി എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്‍റ് ബി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം.മൈമൂന സ്വാഗതം പറഞ്ഞു. വി.ജഹീംഗീര്‍ നന്ദി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment