കോഴിക്കോട്: [www.malabarflash.com] ആഴ്ചകള്‍ക്ക് മുമ്പ് പ്രദര്‍ശനം തുടങ്ങി, ചരിത്ര വിജയം നേടിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ് സൈറ്റുകളിലാണ് പുലിമുരുകന്‍ വ്യാജപ്രിന്റുകള്‍ പ്രചരിക്കുന്നത്. സംഭവം അറിഞ്ഞയുടന്‍ തന്നെ കേരള പോലീസിന്റെ സൈബര്‍ ഡോം ഇടപെട്ട് ഒന്നിലെ ഡൗണ്‍ ലോഡിംഗ് തടഞ്ഞു. എന്നാല്‍ മറ്റ് മൂന്ന് വെബ്‌സൈറ്റുകളില്‍ വ്യാജപ്രിന്റ് പ്രചരിക്കുന്നുണ്ടെന്നാണ് സൂചന. അറുപത്തിയൊന്നുപേര്‍ ഈ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡിംഗ് ചെയ്തതായാണ് പൊലീസിന് ലഭിച്ച വിവരം.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇന്നലെ രാത്രി മുതലാണ് പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. എച്ച്.ഡി. ക്വാളിറ്റിയിലാണ് വ്യാജ പ്രിന്റുകള്‍ പ്രചരിക്കുന്നതെന്നും കണ്ടെത്തി. ആഴ്ചകള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് തിയേറ്ററുകളില്‍ നിറഞ്ഞ കാണികളാണുള്ളത്. 25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം ഇപ്പോള്‍ തന്നെ നൂറുകോടിയുടെ കളക്ഷനോടെ ചരിത്ര വിജയത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് വ്യാജ പതിപ്പ് പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment