Latest News

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 5 ലക്ഷം കവര്‍ന്ന കേസിലെ പ്രതി വിമാനതാവളത്തില്‍ പിടിയില്‍


വിദ്യാനഗര്‍: [www.malabarflash.com] ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞ് അഞ്ച് ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍. ഉപ്പള കോടിബയല്‍ മക്കിവില്ലയില്‍ താമസിക്കുന്ന ഉമ്മര്‍ ഫാറൂഖ് ഇബ്രഹി(36)മിനെയാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ വെച്ച് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2014 ജൂണ്‍ ഏഴിന് ബേവിഞ്ച സ്റ്റാര്‍ നഗറില്‍വെച്ച് തെക്കില്‍ ഫെറിയിലെ ജലീലിനെ അക്രമിക്കുകയും, കണ്ണില്‍ മുളക് പൊടി വിതറി കൈയ്യിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ കവരുകയും ചെയ്ത കേസിലെ പ്രതിയാണ് ഉമ്മര്‍ ഫാറൂഖ് ഇബ്രാഹിം എന്ന് പോലീസ് പറഞ്ഞു.

കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയെ പിടികൂടാന്‍ നേരത്തെ ഇന്റര്‍പോളിന്റെ സഹായവും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ വിമാനതാവളത്തില്‍ പിടികൂടിയത്.

വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ എസ് ഐ രവീന്ദ്രന്‍ വിമാനതാവളത്തില്‍ എത്തി അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പോലീസ് ചാര്‍ജ്ജ് ചെയ്ത രണ്ട് കവര്‍ച്ചാ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് പ്രതിയെന്നും പോലീസ് പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.