Latest News

പൂച്ചക്കാട് ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുര പുന:പ്രതിഷ്ഠാ മഹോത്സവം

പൂച്ചക്കാട്:[www.malabarflash.com] പൂച്ചക്കാട് ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുര പുന:പ്രതിഷ്ഠയും അന്തിത്തറ തിരുവപ്പന വെള്ളാട്ടവും 2017 ഏപ്രിൽ 22, 23, 24 തീയ്യതികളിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു. 

ഏപ്രിൽ 21ന് കലവറ നിറയ്ക്കലും, 22 ന് രാവിലെ 10.16 നും 11. 16നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ, 23 ന് അന്തിത്തിറയും, 24 ന് വെള്ളാട്ടത്തോടും കൂടി സമാപിക്കും. വിപുലമായ ആഘോഷ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനമാരംഭിച്ചു.

ബാലകൃഷ്ണൻ ചെറക്കാപ്പാറ അദ്ധ്യക്ഷത വഹിച്ചു. പി. കുഞ്ഞിരാമൻ മാസ്റ്റർ, സുകുമാരൻ പൂച്ചക്കാട്, കെ.മോഹനൻ, ആർ.ബാലൻ, കെ.സി. കൃഷ്ണൻ, സി.എൽ.അശോകൻ, പി.രാജൻ, ചന്ദ്രൻ ചെറക്കാപ്പാറ, ബാബു മണക്കാടൻ, രവീന്ദ്രൻ മാങ്ങാട്, രാജു കോട്ടക്കുന്ന് എന്നിവർ സംസാരിച്ചു. സുകുമാരൻ പൂച്ചക്കാട് (ചെയർമാൻ), മോഹനൻ മൂല ക്കോത്ത് (ജനറൽ കൺവീനർ), ബി.കെ മാധവൻ ചെറക്കാൽ (ട്രഷറർ).


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.