Latest News

സഹായ ഹസ്തവുമായി വീണ്ടും മർച്ചൻ്റ് നേവി യൂത്ത് വിംഗ്

ഉദുമ:[www.malabarflash.com] നിർധനർക്കുള്ള ചികിത്സാധനസഹായം നല്കിക്കൊണ്ട് ജില്ലയിലെ കപ്പലോട്ടക്കാരുടെ യുവജന കൂട്ടയായ്മയായ കോട്ടിക്കുളം മർച്ചൻ്റ് നേവി യൂത്ത് വിംഗ് വീണ്ടും ശ്രദ്ധേയമാവുകയാണ്. 
നിർധനയും ജന്മനാ രോഗബാധിതയുമായ ഉദുമ മുതിയക്കാലിലെ രജിത എന്ന യുവതിക്കാണ് ഇത്തവണ മർച്ചൻ്റ് നേവി യൂത്ത് വിംഗ് ധനസഹായം നൽകിയത് .ഈ വർഷം തന്നെ നാല് തവണയാണ് വിവിധ പ്രദേശങ്ങളിലായി ചികിത്സാ ധനസഹായം നൽകിയത് .

2010 -ൽ സംഘടന തുടങ്ങിയത് മുതൽ ഇത് വരെയായി കാസര്‍കോട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏഴു ലക്ഷത്തിൽപരം രൂപയുടെ ധനസഹായം മർച്ചൻ്റ് നേവി യൂത്ത് വിംഗ് നല്കിയിട്ടുണ്ട്. മെംബർമാരിൽ നിന്നും പിരിച്ചെടുക്കുന്ന കാരുണ്യ നിധിയിലൂടെയാണ് ഈ പണം കണ്ടെത്തുന്നത് എന്ന് മർച്ചൻ്റ് നേവി യൂത്ത് വിംഗ് ഭാരവാഹികൾ പറഞ്ഞു.
രാജേന്ദ്രൻ മുതിയക്കാൽ, അനിൽ ക്കുമാർ.വി ,രാജൻ പാക്യാര,വിനോദ് ഉദയമംഗലം,മുരളി താര ,അനീഷ് തെക്കെകര,സന്തോഷ് ചിറക്കാൽ, കരുണൻ കെ എ എന്നിവർസംസാരിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.