മസ്‌കറ്റ്:[www.malabarflash.com] ഒമാനിലെ ബര്‍കയില്‍ മലയാളികുടുംബം വാഹനാപകടത്തില്‍പെട്ട് 2 പേര്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്.
അമീറിന്റെ മക്കളായ ദില്‍ഹ സാബി (എട്ട്) ഫാത്തിമ ജിഫ്ന ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അമീറും ജമീലയും അടക്കം ആറംഗകുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അമീറിന്റെ ഭാര്യയും മറ്റൊരു മകള്‍ക്കും ചെറിയ പരിക്കേറ്റു. ഒമാനിലെ നഖലിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് അമീര്‍.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹങ്ങള്‍ റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നു മാസം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment