Latest News

കാസർകോട് താലൂക്കിൽ ശ്രീനാരായണ ഗ്ലോബൽ മിഷൻ പ്രവർത്തനം തുടങ്ങി

കാസർകോട്:[www.malabarflash.com] ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക ദർശനവും സന്ദേശവും കലർപ്പില്ലാതെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ ഗ്ലോബൽ മിഷൻ കാസർകോട് താലൂക്ക് കമ്മറ്റിയുടെ രൂപീകരണം വിപുലമായ പരിപാടികളോടെ നടന്നു.

ശ്രീനാരായണ ധർമ്മ സേവാസംഘത്തിന്റെ കീഴിലുള്ള നെല്ലിക്കുന്ന് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഹാളിൽ നടന്ന രൂപീകരണ സമ്മേളനം ശ്രീനാരായണ ഗ്ലോബൽ മിഷൻ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കാസർകോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പി.സി.വിശ്വംഭരൻ പണിക്കർ, കോ ഓർഡിനേറ്റർ പി. പി. നാരായണൻ, സെക്രട്ടറി സുജിത്ത് കൊടക്കാട്. ജില്ലാ വൈസ് പ്രസിഡണ്ട് കെ. വി.രാഘവൻ, കെ.മുകുന്ദൻ, എൻ. കെ. ജയരാജ്, എം. വി. സോമനാഥൻ, കെ. സദാനന്ദൻ, നിർമ്മലാ ഉപേന്ദ്രൻ, ലക്ഷ്മി ദാമോദരൻ, ടി. ജയശ്രീ, ശ്രീനിഷ് ശാന്തി, സതീശൻ നാരമ്പാടി എന്നിവർ പ്രസംഗിച്ചു.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്ന കെ. ടി.ഉപേന്ദ്രയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. 21 അംഗ താലൂക്ക് ഡയറക്ടർ ബോർഡും താലൂക്ക് വനിതാവിഭാഗവും യോഗത്തിൽ രൂപീകരിച്ചു. 

 ഭാരവാഹികൾ: കെ. മുകുന്ദൻ വിദ്യാനഗർ ( പ്രസിഡണ്ട് ), സതീശൻ നാരമ്പാടി ( ജനറൽ സെക്രട്ടറി ), നിർമ്മല ഉപേന്ദ്രൻ ( ട്രഷറർ ). പി. ജോഷി, എൻ. കെ. ജയരാജ് ( വർക്കിംഗ് പ്രസിഡണ്ടുമാർ ), ശ്രീനിഷ് ശാന്തി ( ചീഫ് കോ ഓഡിനേറ്റർ ), ബെളിഗെ ഗംഗാധരൻ വെളിച്ചപ്പാട്, ലക്ഷ്മി ദാമോദരൻ, ജയശ്രീ കാസർകോട് ( വൈസ് പ്രസിഡണ്ടുമാർ ), ടി. ബാലൻ കാനത്തൂർ, കെ. സദാനന്ദൻ ( സെക്രട്ടറിമാർ ), താലൂക്ക് വനിതാ വിഭാഗം ഭാരവാഹികളായി നിർമ്മലാ ഉപേന്ദ്രൻ ( പ്രസിഡണ്ട് ) സവിത ( വൈസ് പ്രസിഡണ്ട് ) ലക്ഷ്മി ദാമോദരൻ ( സെക്രട്ടറി ) ടി. ജയശ്രീ ( ട്രഷറർ ).എന്നിവരെയും തെരെഞ്ഞെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.