കാഞ്ഞങ്ങാട്:[www.malabarflash.com] ബിവറേജസ് കോര്‍പ്പറേഷന്റെ ഹൊസ്ദുര്‍ഗ്ഗിലെ മദ്യവില്‍പനശാലയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.
ഏഴ് മണിയോടെയാണ് കെട്ടിടത്തിനകത്ത് തീപിടിച്ച വിവരം അറിയുന്നത്. പൊട്ടിത്തെറി ശബ്ദം കേട്ടും പുക ഉയരുന്നതും കണ്ടവര്‍ ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് കെ.എ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി.
വിവരമറിഞ്ഞ് ബിവറേജസ് ജീവനക്കാരും എത്തിയതിനാല്‍ ഷട്ടര്‍ തുറക്കുകയായിരുന്നു. തീപിടിത്തത്തില്‍ ഔട്ട്‌ലെറ്റിലെ മുഴുവന്‍ മദ്യകുപ്പികളും കത്തിനശിച്ചിരുന്നു. കമ്പ്യൂട്ടറുകളും കത്തിയവയില്‍പെടും.
സമീപത്തെ ഗോഡൗണിലേക്ക് തീപടരാത്തതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. 20 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment