Latest News

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ മരുമകള്‍ക്ക് അമ്മായിഅമ്മ സമ്മാനിച്ചത് ബ്രാന്‍ഡ് ന്യൂ ഹോണ്ട സിറ്റി കാര്‍


ലഖ്‌നൗ: [www.malabarflash.com] പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനെതിരായ രോഷങ്ങള്‍ നാം ഒരു പാട് കാണുന്നുണ്ട്. അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പൊല്ലാപ്പുകള്‍ക്കും നാം ഒരു പാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ മരുമകള്‍ക്ക് അമ്മായിഅമ്മ മനോഹരമായ ഒരു സമ്മാനം നല്‍കി. ഒരു ഹോണ്ട സിറ്റി കാര്‍. അങ്ങ് ഉത്തര്‍പ്രദേശിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നാണ് കണ്ണുതുറപ്പിക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ ഖുശ്ബു എന്ന യുവതിക്ക് അമ്മായിഅമ്മയായ പ്രേമാദേവിയാണ് കാര്‍ സമ്മാനമായി നല്‍കിയത്. ആണ്‍കുട്ടികളേക്കാള്‍ നല്ലത് പെണ്‍കുട്ടികളാണെന്നാണ് പ്രേമയുടെ അഭിപ്രായം.

ജനിച്ചത് പെണ്‍കുഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന എല്ലാ അമ്മായിഅമ്മമാര്‍ക്കും മാതൃകയാണ് പ്രേമാദേവി. ചെറുമകള്‍ പിറന്നതിന്റെ ഭാഗമായി നടത്തിയ പാര്‍ട്ടിയിലാണ് മരുമകള്‍ക്ക് കാര്‍ സമ്മാനിക്കുമെന്ന പ്രഖ്യാപനം പ്രേമ നടത്തിയത്. പ്രഖ്യാപനം കേട്ടപ്പോള്‍ ഖുശ്ബുവിന് സന്തോഷം അടക്കാനായില്ല.

മരുമകളെ സ്വന്തം മകളായി കാണാനുള്ള മനസ്ഥിതി ഉണ്ടാക്കുക എന്നത് മാത്രമാണ് പെണ്‍ഭ്രൂണഹത്യ തടയുന്നതിനുള്ള മാര്‍ഗ്ഗം. അവള്‍ മറ്റാരുടേയോ മകളാണെന്നുള്ള ചിന്തയും മനസില്‍ നിന്ന് കളയണം. മരുമകളെ മകളെപ്പോലെ സ്‌നേഹിക്കുന്നത് വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്നതിനും സഹായിക്കും. പ്രേമ അഭിപ്രായപ്പെട്ടു.

പ്രേമാദേവിയെ പോലെ ഒരു അമ്മായിഅമ്മയെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് ഖുശ്ബു പ്രതികരിച്ചു. അമ്മായിഅമ്മമാരെ സ്വന്തം അമ്മയെ പോലെ പരിചരിക്കണമെന്നും ഖുശ്ബു പറഞ്ഞു.

ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച വ്യക്തിയാണ് പ്രേമാദേവി. പ്രേമയുടെ മകന്‍ ഹാമിര്‍പൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥനാണ്. ഖുശ്ബു വീട്ടമ്മയും.


Keywords: Woman gifts daughter-in-law Honda City after she gives birth to girl child, Car, Baby, Gir, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.