Latest News

ഇ-സിഗരറ്റ് പോക്കറ്റിനുള്ളില്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്

ടൗലോസ്:[www.malabarflash.com] പോക്കറ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇ സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവിനു ഗുരുതര പരുക്ക്. ഫ്രാന്‍സിലെ ടൗലോസീയിലെ നിശാ ക്ലബിലാണ് സംഭവം.

ഇ സിഗരറ്റ് നിര്‍മിച്ച ചൈനീസ് കമ്പനിക്കെതിരേ നിയമനപടിക്കൊരുങ്ങുകയാണ് യുവാവ്. പൊട്ടിത്തെറിയില്‍ യുവാവിന്‍റെ ജാക്കറ്റ് ഉരുകിപ്പോയി.

ഉഗ്രശബ്ദം കേട്ടു താന്‍ നോക്കിയപ്പോള്‍ തന്‍റെ ശരീരത്തില്‍ തീ പടരുന്നതു കാണുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നു മനസിലായില്ല. ശരീരത്തില്‍ പൊള്ളലേറ്റതായി തിരിച്ചറിഞ്ഞപ്പോ‍ഴാണു തന്‍റെ കൈവശമുണ്ടായിരുന്ന ഇ സിഗരറ്റ് പൊട്ടിത്തെറിച്ചതാണെന്നു മനസിലായത്.
യുവാവിന് ആ‍ഴ്ചകള്‍ നീണ്ട ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോക്കറ്റിലുണ്ടായിരുന്ന നാണയങ്ങളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് ഇ സിഗരറ്റിന്‍റെ ബാറ്ററിക്കു തീപിടിച്ചതെന്നാണു നിഗമനം.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.