മേൽപറമ്പ്:[www.malabarflash.com]ആയിരം അഞ്ഞൂർ നോട്ടുകളുടെ നിരോധനത്തിൽ നിത്യം ജീവിതം പൊറുതികേടിലായി എരിപൊരി കൊള്ളുന്ന വെയിലിൽ വരി നിന്ന് നിലവിളിക്കുന്ന പൊതു ജനങ്ങളോട് പ്രതീകാത്മകമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി മേൽപറമ്പിൽ ഐക്യ ദാർഢ്യം സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ ഉദ്ഘാടനം ചെയ്തു. മണ്ടലം വൈസ് പ്രസിഡണ്ട് ടി സി ഹസ്സൻ ബസരി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, പ്രസംഗിച്ചു.
അന്‍വര്‍ കോളിയടുക്കം, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബ്ബാസ് കൊളച്ചപ്പ്, നിസാർ തങ്ങൾ, അബുബക്കർ കണ്ടത്തിൽ, ഷാനവാസ് എം ബി, സിറാജ് പടിഞ്ഞാർ, കാദർ ആലൂർ, കെ ടി നിയാസ്, ജാഫർ കൊവ്വൽ, കെ എ യൂസഫ്, നസീർ കുവ്വത്തൊട്ടി, ജൗഹർ ഉദുമ, ആഷിഫ് തെക്കിൽ, അസ് ലം കീഴുര്‍ എന്നിവർ നേതൃത്വം നൽകി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment