Latest News

നിലമ്പൂർ വനമേഖലയിൽ വെടിവയ്പ്പ്; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

മലപ്പുറം:[www.malabarflash.com] നിലമ്പൂർ വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ. വെടിവയ്പ്പിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് മാവോയിസ്റ്റുകൾ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ ഒരാൾ മാവോയിസ്റ്റ് നേതാക്കളിലെ പ്രമുഖനാണെന്നും റിപ്പോർട്ടുണ്ട്.

ഒരുമാസം മുൻപ് മുണ്ടക്കടവ് കോളനിയിൽ തണ്ടർ ബോൾട്ട് സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പുണ്ടായിരുന്നു. ഇതേതുടർന്ന് ഈ പ്രദേശത്ത് തെരച്ചിൽ ശക്‌തമാക്കിയിരിക്കുകയായിരുന്നു. രാവിലെ 10 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.