Latest News

സഹകരണ പ്രതിസന്ധി:കേന്ദ്ര നീക്കത്തിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] നോട്ട് നിരോധനത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതിഷേധം രാപ്പകല്‍ സമരത്തില്‍ അലയടിച്ചു.

നഗരസഭാ-പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ വീട്ടമ്മമാര്‍, വൃദ്ധജനങ്ങള്‍, യുവാക്കള്‍ , വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവിതത്തിന്‍റെ നനാതുറകളില്‍പെട്ടവര്‍ അണിനിരന്ന് കേന്ദ്രസര്‍ക്കാറിന്‍റെ തുഗ്ലക്ക് പരിഷ്കാരത്തിന്‍റെ മറവില്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയ ബിജെപിസര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളികളായി. എല്‍ഡിഎഫ് കാഞ്ഞങ്ങാട് എരിയക്കകത്തെ മുന്നു കേന്ദ്രങ്ങളിലായിരുന്നു രാപ്പകല്‍ സമരം.

കാഞ്ഞങ്ങാട് മുനിസിപ്പല്‍തല സമരം കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്ത് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐഎ നേതാവ് വല്‍സല്‍ അരയി അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ എ കെ നാരായണന്‍, പി പി രാജു, സികെ ബാബുരാജ്, വി സുകുമാരന്‍, എ വി രാമചന്ദ്രന്‍, എന്‍ ഗോപി, കെ വി ലക്ഷമി, കെ വി രാഘവന്‍, കെ രാജ്മോഹനന്‍, എന്നിവര്‍ സംസാരിച്ചു. സിപിഐഎം എരിയാസെക്രട്ടറി പി നാരായണന്‍ സ്വാഗതം പറഞ്ഞു.

പുല്ലൂര്‍-പെരിയ പഞ്ചായത്ത് തല സമരം പെരിയയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി. സിപിഐഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എ ദാമോദരന്‍, എ കൃഷ്ണന്‍, വി നാരായണന്‍, എം കുഞ്ഞമ്പു, എം വി നാരായണന്‍, എ വി കുഞ്ഞമ്പു, എന്‍ ബാലകൃഷ്ണന്‍,എന്നിവര്‍ സംസാരിച്ചു. ടി വി കരിയന്‍ സ്വാഗതം പറഞ്ഞു.

അജാനുര്‍ പഞ്ചായത്ത് തല സമരം നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനില്‍ സിപിഐ നേതാവ് കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം പൊക്ലന്‍ അധ്യക്ഷനായി.കുന്നത്ത് കരുണാകരന്‍, പി ദാമോധരന്‍, മൂലകണ്ടം പ്രഭാകരന്‍, ദേവീരവിന്ദ്രന്‍,പി കെ കണ്ണന്‍, ടി മാധവന്‍ , എ വി സജഞയന്‍ എം ബാലകൃഷ്ണന്‍, കെ വി വിശ്വനാഥന്‍, ബി ബാലകൃഷ്ണന്‍, ലീജുഅബൂബക്കര്‍, എം വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ചെറാക്കാട്ട് കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

ബോവിക്കാനത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ബി കെ നാരായണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സിജി മാത്യു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, എം മാധവന്‍, ബി എം പ്രദീപ്, വൈ ജനാര്‍ദനന്‍, പി രവീന്ദ്രന്‍, കെ വി സജേഷ്, വി ഭവാനി, കെ പി സുജല എന്നിവര്‍ സംസാരിച്ചു. പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അഡൂരില്‍ സിപിഐ എം ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹാജി അധ്യക്ഷനായി. എ പി കുശലന്‍, എ ചന്ദ്രശേഖരന്‍, അശോകന്‍ , ഡി എ അബ്ദുല്ല, രാഘവന്‍ കൊട്ടിയാടി, കൃഷ്ണ നായിക്, സുചിത്ര എന്നിവര്‍ സംസാരിച്ചു. കിന്നിംഗാറില്‍ എ പി ഉഷ ഉദ്ഘാടനം ചെയ്തു. സീതാരാമ റൈ അധ്യക്ഷനായി. സിജി മാത്യൂ, ജയന്‍ കാടകം, ബാബു, ഗോപാലന്‍, ഉഷ എന്നിവര്‍ സംസാരിച്ചു.കെ സൂപ്പി സ്വാഗതം പറഞ്ഞു. മാര്‍പ്പനടുക്കയില്‍ എം മാധവന്‍ ഉദ്ഘാടനം ചെയ്തു. സി എന്‍ ആര്‍ അമ്മണ്ണറൈ അധ്യക്ഷനായി. സി എച്ച് രാമചന്ദ്രന്‍, അബ്ദുള്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു. എം എ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. മുള്ളേരിയയില്‍ പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണന്‍ അധ്യക്ഷനായി. കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഓമന രാമചന്ദ്രന്‍, എം മാധവന്‍, സുബൈര്‍ പടുപ്പ്, ദാമോദരന്‍ ബെള്ളിഗ, സുകുമാരന്‍, കാടകം മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എ വിജയകുമാര്‍ സ്വാഗതം പറഞ്ഞു.

ബാഡൂരില്‍ ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. പി ഇബ്രാഹിം അധ്യക്ഷനായി. പി മഹമൂദ് സംസാരിച്ചു. ശിവപ്പറൈ സ്വാഗതം പറഞ്ഞു. പെര്‍ളയില്‍ എം ശങ്കര്‍റൈ ഉദ്ഘാടനം ചെയ്തു. ഇ കെ പുഷ്പ അധ്യക്ഷനായി. നാസര്‍ മലങ്കര സംസാരിച്ചു. മഞ്ചുനാഥ സ്വാഗതം പറഞ്ഞു. കുമ്പളയില്‍ കെ സബീഷ് ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് ഷെട്ടി അധ്യക്ഷനായി. ഉമ്മര്‍ പട്‌ലടുക്കം, സഫറുള്ള ഹാജി, മുഹമ്മദ് മരക്കാട് എന്നിവര്‍ സംസാരിച്ചു. ഡി രതുനാകരന്‍ സ്വാഗതം പറഞ്ഞു. ബദിയടുക്കയില്‍ കെ ജഗനാഥ ഷെട്ടി ഉദ്ഘാടനം ചെയ്തു. സുധാകര വിദ്യാഗിരി അധ്യക്ഷനായി. എം കൃഷ്ണന്‍, ടി കൃഷ്ണന്‍, പി എന്‍ ആര്‍ അമ്മണ്ണായ, ശോഭ, സി എച്ച് ശങ്കര എന്നിവര്‍ സംസാരിച്ചു. എം മദനന്‍ സ്വാഗതം പറഞ്ഞു. 

പൈവളിഗെയില്‍ സിപിഐ എം ഏരിയാസെക്രട്ടറി അബ്ദുറസാഖ് ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു. ലോറന്‍സ് ഡിസൂസ അധ്യക്ഷനായി. കെ ആര്‍ ജയാനന്ദ, എ അബൂബക്കര്‍, എം സി അജിത്ത്, ബേബിഷെട്ടി, ജയരാമ ബള്ളക്കൂടല്‍ എന്നിവര്‍ സംസാരിച്ചു. നാരായണ ഷെട്ടി സ്വാഗതം പറഞ്ഞു. കുഞ്ചത്തൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ദയാകര മാട അധ്യക്ഷനായി. കെ ആര്‍ ജയാനന്ദ, അബ്ദുറസാഖ് ചിപ്പാര്‍, ജയരാമ ബള്ളക്കൂടലു, ബി വി രാജന്‍, ഡോ. കെ എ കാദര്‍ എന്നിവര്‍ സംസാരിച്ചു. മജീര്‍പ്പള്ളയില്‍ കെ ആര്‍ ജയാനന്ദ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പാടി അധ്യക്ഷനായി. അബ്ദുറസാഖ് ചിപ്പാര്‍, ബി വി രാജന്‍, ഡി ബൂബ എന്നിവര്‍ സംസാരിച്ചു. നവീന്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഉപ്പളയില്‍ ജനതദള്‍ ജില്ലാ പ്രസിഡന്റ് സുരേഷ് പുതിയടത്ത് ഉദ്ഘാടനം ചെയ്തു. കെ എസ് ഫക്രുദീന്‍ ഹാജി അധ്യക്ഷനായി. എ അബൂബക്കര്‍, ഫാറൂഖ് ഷിറിയ, ബി വി രാജന്‍, കെ ആര്‍ ജയാനന്ദ, അബ്ദുറസാഖ് ചിപ്പാര്‍ എന്നിവര്‍ സംസാരിച്ചു. എം രമണന്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് എം സുമതി ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞമ്പു, പി ദമോദരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, എം അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ചൗക്കിയില്‍ സിപിഐ എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. എം രാമന്‍, വി സുരേന്ദ്രന്‍, എം കുഞ്ഞിരാമന്‍, ഡി ജാനകി, കെ ഇന്ദിര, ശിവദാസന്‍, ‘ഭാസ്‌കരന്‍, സഫീര്‍, രാജേഷ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. റഫീഖ് കുന്നില്‍ സ്വാഗതം പറഞ്ഞു. ചെര്‍ക്കളയില്‍ ടി എം എ കരീം ഉദ്ഘാടനം ചെയ്തു. എം കെ രവീന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കെ എ മുഹമ്മദ് ഹനീഫ, കെ രവീന്ദ്രന്‍, പൈക്കം ‘ഭാസ്‌കരന്‍, കെ ജയകുമാരി, കെ വി ഗോവിന്ദന്‍ എന്നലിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ ധന്യവാദ് സ്വാഗതം പറഞ്ഞു. ഉളിയത്തടുക്കയില്‍ എം രാമന്‍ ഉദ്ഘാടനം ചെയ്തു. പുരുഷോത്തമന്‍ ബട്ടംപാറ അധ്യക്ഷനായി. കെ എ മുഹമ്മദ് ഹനീഫ, എ ജി നായര്‍, ഭാസ്‌കരന്‍, മോഹനന്‍ പന്നിപ്പാറ, സി ഉദയാകുമര്‍, ബഷീര്‍ എന്നിവര്‍ സംസാരിച്ചു. അശോക് മധൂര്‍ സ്വാഗതം പറഞ്ഞു.
ഉദുമയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, മധുമുതിയക്കാല്‍, ടി കെ അഹമ്മദ്ഷാഫി, വി ആര്‍ ഗംഗാധരന്‍, എം കെ വിജയന്‍, എം ഗൗരി, പി മണിമോഹന്‍, എ വി ശിവപ്രസാദ്, ലിജി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കെ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പെരിയാട്ടടുക്കത്ത് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, പി മണിമോഹന്‍, എം ഗൗരി, വി വി സുകുമാരന്‍, എം എച്ച് ഹാരിസ്, കെ നാരായണന്‍, രാഘവന്‍ വെളുത്തോളി, എം കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ചട്ടഞ്ചാലില്‍ സിപിഐ എം ഏരിയാ സെക്രട്ടറി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ നായര്‍ അധ്യക്ഷനായി. കെ വി കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ കാപ്പില്‍, കെ മണികണ്ഠന്‍, ചന്ദ്രന്‍ കൊക്കാല്‍, ഇ കുഞ്ഞിക്കണ്ണന്‍, ഇ മനോജ്കുമാര്‍, ബി വൈശാഖ്, ഷാഫി കണ്ണമ്പള്ളി, അന്‍വര്‍ മാങ്ങാട്. എന്നിവര്‍ സംസാരിച്ചു. കെ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
കുണ്ടംകുഴിയില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ടി അപ്പ, ഇ പത്മാവതി,സി ബാലന്‍, പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, ഇട്ട കാട് കരുണാകരന്‍, ജയപുരം ദാമോദരന്‍, എ ദാമോദരന്‍, എ മാധവന്‍, ഇ കുഞ്ഞിരാമന്‍, കെ രമണി, ബി സി പ്രകാശ്, പി രാമചന്ദ്രന്‍, എസ് വി ഇന്ദിര, കെ ബാലകൃഷ്ണന്‍, അശോകന്‍ നായര്‍, പായം സുകുമാരന്‍, അബ്ദുല്‍ സലീം, ഇ രാഘവന്‍, വി ചന്ദ്രശേഖരന്‍, റോജന്‍ എന്നിവര്‍ സംസാരിച്ചു. എം അനന്തന്‍ സ്വാഗതം പറഞ്ഞു.
കുറ്റിക്കോലില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. എം ബാബു അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷമി, ബി ചാത്തുകുട്ടി, വി രാജന്‍, പി ഗോപിനാഥ്, ടി കെ മനോജ്, വി കെ അരവിന്ദന്‍, കെ എന്‍ രാജന്‍, എ കെ ജോസ്, ടി ബാലന്‍, സുബൈര്‍ പടുപ്പ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സി ബാലന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് > നോട്ട് പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും എല്‍ഡിഎഫ് നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാരംഭിച്ച സമരം വെള്ളിയാഴ്ച രാവിലെ പത്തിന് അവസാനിപ്പിക്കും.
ഭീമനടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ പി സഹദേവന്‍ അധ്യക്ഷനായി.സമരത്തെ അഭിവാദ്യം ചെയ്ത് സി പി ബാബു, പി ആര്‍ ചാക്കോ, ജോസ് പതാലില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി തോമസ് കാനാട്ട്, കെ കൃഷ്ണന്‍, കെ പി ലക്ഷ്മി, സി പി സുരേശന്‍, സി ജെ സജിത്ത്, എം വി ജോര്‍ജ്, പി കുഞ്ഞിരാമന്‍, ടി വി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. സാബു അബ്രഹാം സ്വാഗതം പറഞ്ഞു.
കോളിച്ചാലില്‍ സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി കെ നാരായണന്‍ അധ്യക്ഷനായി. കെ എസ് കുര്യക്കോസ്, ഒക്ലാവ് കൃഷ്ണന്‍, എച്ച് ലക്ഷ്മണഭട്ട്, ഷാലുമാത്യു, കെ എം ചാക്കോ എന്നിവര്‍ സംസാരിച്ചു. പി കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ബളാംതോടില്‍ ടി കോരന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ മാടക്കല്‍ അധ്യക്ഷനായി. എം വി കൃഷ്ണന്‍, കെ എസ് കുര്യക്കോസ്, പി ജി മോഹനന്‍, എം കുമാരന്‍, പി എം കുര്യക്കോസ്, പി എല്‍ വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം സി മാധവന്‍ സ്വാഗതം പറഞ്ഞു.
കാലിക്കടവില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി പി നാരായണന്‍ അധ്യക്ഷനായി. ടി വി ഗോവിന്ദന്‍, ഇ കുഞ്ഞിരാമന്‍, എം വി കോമന്‍നമ്പ്യാര്‍, പി പി സുകുമാരന്‍, സി വി നാരായണന്‍, സി നാരായണന്‍, പി പി അടിയോടി, പി വി ഗോവിന്ദന്‍, എം അസൈനാര്‍, പി എ റഹ്മാന്‍, പി പി പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. എം വി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂരില്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം ഗംഗാധരന്‍ അധ്യക്ഷനായി. ഇ കുഞ്ഞിരാമന്‍, സി ബാലന്‍, ഇ നാരായണന്‍, വി എന്‍ പി ഫൈസല്‍, ടി വി കുഞ്ഞികൃഷ്ണന്‍, കെ വി കാര്‍ത്യായനി, എം പി കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. എം രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. വലിയപറമ്പില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കാരണത്ത് മധുസൂദനന്‍ അധ്യക്ഷനായി. ബങ്കളം കുഞ്ഞികൃഷ്ണന്‍, ഇ കുഞ്ഞിരാമന്‍, പി കുഞ്ഞിക്കണ്ണന്‍, പി ശ്യാമള, കെ പി ബാലന്‍, സി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി വി കണ്ണന്‍ സ്വാഗതം പറഞ്ഞു.
ചെറുവത്തൂരില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. എ അമ്പൂഞ്ഞി അധ്യക്ഷനായി. കെ പി വത്സലന്‍, മാധവന്‍ മണിയറ, സലാവുദീന്‍, എന്‍ പി ദാമോദരന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, മുനമ്പത്ത് ഗോവിന്ദന്‍, ടി വി കണ്ണന്‍, മുകേഷ്ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ കണ്ണന്‍ സ്വാഗതം പറഞ്ഞു. ചീമേനിയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി എ നായര്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എംഎല്‍എ, വി പി ജാനകി, കെ വി കൃഷ്ണന്‍, കെ ശകുന്തള, കെ ബാലകൃഷ്ണന്‍, കെ സുധാകരന്‍, എം ശശിധരന്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കയനി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. കിനാത്തില്‍ എം വി കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പി കുഞ്ഞമ്പു അധ്യക്ഷനായി. ടി വി ഗോവിന്ദന്‍, പി കെ സി അബ്ദുള്‍റഹിമാന്‍, ഹനീഫ ഹാജി, കെ മുരളി, കെ രാജന്‍, ടി പി കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സി കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.