Latest News

ക്വട്ടേഷന്‍ കേസ്: സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

കൊച്ചി:[www.malabarflash.com] വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതിയായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. പോലീസ് കമ്മീഷണറുടെ ആസ്ഥാനത്തെത്തി വ്യാഴാഴ്ച രാവിലെയാണ് കീഴടങ്ങിയത്.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു കീഴടങ്ങല്‍. ജില്ലാ കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് മറ്റ് പോംവഴിയില്ലാതെ സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയത്.

കേസിലെ ഒന്നാം പ്രതിയാണ് സി.പി.എം. കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി കൂടിയായ സക്കീര്‍ ഹുസൈന്‍. കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും റിമാന്‍ഡിലാണ്. എന്നാല്‍ നാലാം പ്രതി ഷീല തോമസിനെതിരെ ഒരു നടപടിയും പോലീസ് എടുത്തിട്ടില്ല. കേസില്‍ പെട്ടതോടെയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീറിനെ നീക്കിയത്.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകാനാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി സക്കീര്‍ ഹുസൈന് നിര്‍ദേശം നല്‍കിയത്. കേഡി ലിസ്റ്റില്‍ പെട്ട മറ്റ് 14 കേസുകളിലും സക്കീര്‍ പ്രതിയാണ്.

ജാമ്യാപേക്ഷ തള്ളിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകാതിരുന്ന സക്കീര്‍ ഹുസൈന്‍ ഇതിനിടെ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയത് വിവാദമായിരുന്നു

കേസ് അന്വേഷണം കഴിഞ്ഞ ദിവസം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ഷിഹാബുദ്ദീന് കൈമാറിയിട്ടുണ്ട്. എളമരം കരീമിന്റെ നേതൃത്വത്തില്‍ കേസിനെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണവും നടക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇടയ്ക്ക് സക്കീര്‍ ഹുസൈനെ പിന്തുണച്ച് രംഗത്ത് വന്നതും വിവാദമായിരുന്നു. സക്കീര്‍ ഹുസൈനെതിരെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.