Latest News

അസാധുനോട്ട് മാറ്റിയെടുക്കാവുന്ന പരിധി 2000 രൂപയായി കുറച്ചു


ന്യൂഡെല്‍ഹി: [www.malabarflash.com] 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കും രജിസ്‌ട്രേഡ് വ്യാപാരികള്‍ക്കുമാണ് ഇളവു പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് ആഴ്ച്ചയില്‍ 25,000 രൂപയും വ്യാപാരികള്‍ക്കു 50,000 രൂപയും പിന്‍വലിക്കാമെന്ന് കേന്ദ്രധനകാര്യ സെക്രട്ടറി ശക്തികാന്ത് വ്യാഴാഴ്ച രാവിലെ ന്യുഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അസാധുവായ നോട്ടുകള്‍ നല്‍കി പിന്‍വലിക്കുന്ന പണത്തിന്റെ പരിധിയില്‍ കുറവുവരുത്തിയതായും അദ്ദേഹം പറഞ്ഞു. നാളെ മുതല്‍ 2000 രൂപവരെ മാത്രമേ മാറാന്‍ കഴിയൂ. നേരത്തെ ഇത് 4500 രൂപയായിരുന്നു. നോട്ടുകളുടെ ദൗര്‍ലഭ്യമല്ല നിയന്ത്രണത്തിനു കാരണമെന്നും എല്ലാവര്‍ക്കും പണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.