3ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്തയുമായി റിലയന്‍സ് ജിയോ. 3ജി ശേഷിയുള്ള ഫോണിലും ജിയോയുടെ സൗജന്യ 4ജി സേവനം എത്തുന്നതായി ടെക്‌ലോകം റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]
ഈ മാസം അവസാനത്തോടെ ഇതിനായുള്ള ആപ്ലിക്കേഷന്‍ റിലയന്‍സ് പുറത്തിറക്കും. ഈ ആപ്പ് 3ജി ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് കമ്പനിവൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ജനുവരി ഒന്നിന് ആപ്ലിക്കേഷന്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നിലവില്‍ 4ജി ഫോണുകളില്‍ മാത്രമേ ജിയോ ഉപയോഗിക്കാന്‍ സാധിക്കൂ. 52 മില്യണ്‍ ആളുകളാണ് ജിയോയുടെ ഉപഭോക്താക്കള്‍. ആധാര്‍ വിവരങ്ങള്‍ റിലയന്‍സ് കമ്യുണിക്കേഷന്‍സിന് കൈമാറിയിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്.
സെപ്തംബര്‍ അഞ്ചിനാണ് ജിയോ സര്‍വീസ് അവതരിപ്പിച്ചത്. ഡിസംബര്‍ 31 വരെ സൗജന്യ വെല്‍ക്കം ഓഫറുമായി ആയിരുന്നു രംഗപ്രവേശനം. ഇതിനിടെ സൗജന്യസേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നു. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ പുതുക്കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment