Latest News

ശല്യം ചെയ്ത യുവാവിന്റെ മുഖത്തടിച്ച യുവതിക്ക് ഗുണ്ടകളുടെ ക്രൂരമര്‍ദനം

ലക്‌നൗ: സ്ഥിരമായി ശല്യം ചെയ്യുന്ന യുവാവിനെതിരെ പ്രതികരിച്ച യുവതിക്ക് ഗുണ്ടകളുടെ ക്രൂരമര്‍ദനം. പരസ്യമായി അവഹേളിക്കുകയും ശല്യം ചെയ്യുകയും ചെയ്ത യുവാവിന്റെ മുഖത്തടിച്ചാണ് യുവതി പ്രതികരിച്ചത്. [www.malabarflash.com]

എന്നാല്‍ സംഭവം കണ്ടുനിന്ന യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മയിന്‍പുരി ജില്ലയിലെ മാര്‍ക്കറ്റിലാണ് സംഭവം.

റോഡില്‍ വലിച്ചിഴച്ചു കൊണ്ടുപോയാണ് യുവതിയെ സംഘം മര്‍ദിച്ചത്. സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മുഖത്തു നിന്നും ചോര വാര്‍ന്നൊലിക്കുന്നതും യുവതി ഉറക്കെ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. 

മര്‍ദനത്തില്‍ യുവതിയുടെ മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മര്‍ദനത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും മര്‍ദനമേറ്റിട്ടുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.