Latest News

ഒളിഞ്ഞുനോക്കാൻ കെട്ടിടത്തിനു മുകളിൽ കയറിയ യുവാവ് വീണു മരിച്ചു

ഷാർജ: ഷാർജയിൽ ഇന്ത്യക്കാരനായ യുവാവ് ബഹുനില കെട്ടിടത്തിൽനിന്നും വീണു മരിച്ചു. സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന യുവതിയുടെ മുറിയിൽ ഒളിഞ്ഞ് നോക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ എട്ടിലാണ് സംഭവം.[www.malabarflash.com]

ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കെട്ടിടത്തിനു മുകളിൽനിന്നും താഴെവീണ ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.