പുത്തിഗെ: നബിദിനാഘോഷങ്ങളുടെ ഭാഗമായി മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച മെഹ്ഫിലെ ത്വയ്ബ അല്‍ ഫര്‍ഹ'2016 മീലാദ് ഫെസ്റ്റിന് പ്രൗഢ പരിസമാപ്തി.
മൂന്ന് ദിവസം നീണ്ടുനിന്ന വൈവിധ്യ കലാ സാഹിത്യ മത്സരങ്ങള്‍ ശ്രോദ്ധാക്കളെ ആനന്ദത്തിലാഴ്ത്തി. 96 മത്സര ഇനങ്ങളിലായി ശക്തരായ രണ്ട് ടീമുകള്‍ കഴിവ് തെളിയിച്ചപ്പോള്‍ 1256 പോയിന്റുകള്‍ സ്വന്തമാക്കി ടീം ഡിലൈറ്റ് മദീന ജേതാക്കളായി. ടീം ഡിലീഷ്യസ് മദീന 1192 പോയിന്റ് നേടി.
അബ്ദുല്‍ അസീസ് മിസ്ബാഹി, ബശീര്‍ ഹിമമി സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി, ശഹീര്‍ മുസ് ലിയാര്‍ പള്ളങ്കോട് എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ ഹാഫിള് മുഹമ്മദ് ഹുനൈഫും സീനിയര്‍ വിഭാഗത്തില്‍ ഹാഫിള് മുഹമ്മദ് സജ്ജാദും കലാ പ്രതിഭകളായി. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണത്തോടെ പരിപാടികള്‍ക്ക് സമാപനമായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment